Breaking News

കണ്ടല്‍ക്കാടുകളുടെ സംരക്ഷകനായ കല്ലേന്‍ പൊക്കൂടനെ അനുസ്മരിച്ചു

വർഷങ്ങൾക്ക് മുമ്പ് കൊടകര കമ്യൂണിറ്റി ഹാൾ വളപ്പിൽ കല്ലേൻ പൊക്കുടൻ നട്ട മാവിൻ ചുവട്ടിൽ പുഷ്പാർച്ചന നടത്തുന്നു.
വർഷങ്ങൾക്ക് മുമ്പ് കൊടകര കമ്യൂണിറ്റി ഹാൾ വളപ്പിൽ കല്ലേൻ പൊക്കുടൻ നട്ട മാവിൻ ചുവട്ടിൽ പുഷ്പാർച്ചന നടത്തുന്നു.

കൊടകര : കണ്ടല്‍ക്കാടുകളുടെ സംരക്ഷകനായ കല്ലേന്‍ പൊക്കൂടന്റെ സ്മരണയ്ക്ക് കൊടകരയുടെ ആദരാഞ്ജലി!. ആരണ്യക് പദ്ധതിയുടെ ഭാഗമായി പൊക്കൂടന്‍ നട്ട നാട്ടുമാവിന്റെ ചുവട്ടില്‍ ഒത്തുച്ചേര്‍ന്ന് പ്രോവിഡന്‍സ് ഗ്രീന്‍ പ്രവര്‍ത്തകര്‍ നാട്യങ്ങളില്ലാത്ത പച്ചയായ പരിസ്ഥിതി പ്രവര്‍ത്തകന്റെ സ്മരണയ്ക്ക് മുന്നില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. 2007 ലെ പരിസ്ഥിതി ദിനത്തിലാണ് കൊടകര കമ്മ്യൂണിറ്റിഹാള്‍ അങ്കണത്തില്‍ പൊക്കൂടന്‍ ഈ മാവ് നട്ടത്.

വര്‍ഷത്തിലെല്ലാകാലത്തും പൂക്കുകയും, കായ്ക്കുകയും ചെയ്യുന്നു എന്ന പ്രത്യേകത ഈ മാവിനുണ്ട്. പൊക്കൂടന്റെ സ്മരണയും എല്ലാ കാലത്തും പൂത്തുലഞ്ഞ് നില്‍ക്കുമെന്ന് എം. മോഹന്‍ദാസ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രോവിഡന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പഞ്ചായത്ത് അംഗം മിനി ദാസന്‍, തോമസ് കണ്ണൂക്കാടന്‍, ജയന്‍ അവണൂര്‍, പി.എ. ബാബു, കൃഷി ഓഫീസര്‍ വി. ധന്യ, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പി. ശിവശങ്കരന്‍, കെ. വിനോദ്, സിന്ധു രവി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!