Breaking News

ശ്രീകൃഷ്ണജയന്തി; കൊടകരയില്‍ മഹാശോഭായാത്ര

കൊടകര : അമ്പാടിക്കണ്ണന്റെ പിറന്നാള്‍ദിനമായ ശ്രീകൃഷണജയന്തിയോടനുബന്ധിച്ച് കൊടകരയില്‍ മഹാശോഭായത്ര നടക്കും. വൈകീട്ട് 4 ന് കാവില്‍, ഉഴുമ്പത്തുംകുന്ന്, അഴകം, വെല്ലപ്പാടി, പുത്തുകാവ്, ചെറുകുന്ന്, ചെറുവത്തൂര്‍ചിറ, മരുത്തോംപിളളി എന്നിവിടങ്ങളില്‍നിന്നും ശോഭായാത്ര പുറപ്പെട്ട് ഗാന്ധിനഗറില്‍ സംഗമിച്ച് അവിടെനിന്നും മഹാശോഭായാത്രയായി കൊടകര ടൗണ്‍ചുറ്റി പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ സമാപിക്കും. ആഘോഷങ്ങളുടെ വിപുലമായ നടത്തിപ്പിനായി സംസ്ഥാനഅധ്യാപക അവാര്‍ഡ് ജേതാവ് ഡി.വി .സുദര്‍ശനന്‍ അധ്യക്ഷനായും പി.കെ.രാജന്‍ ആഘോഷ് പ്രമുഖായും സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു.
മഹാമുനിമംഗലം ക്ഷേത്രത്തില്‍
നെല്ലായി: മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 5 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 4.30നു നടതുറന്നു വിശേഷാല്‍ അഭിശേകങ്ങള്‍ക്കും പൂജകള്‍ക്കും ശേഷം രാവിലെ 8 മണി മുതല്‍ നെല്ലായി സോപാനം സംഗീത സഭയുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന ഉച്ചക്ക് 12നു പാല്‍പായസ മഹാനിവേധ്യം തുടര്‍ന്ന് പ്രസാദ ഊട്ടു വൈകിട്ട് 04.30നു ശോഭ യാത്രകളുടെ സംഗമം 5 മണിക്ക് പഞ്ചരത്‌ന കീര്തനാലാപനം തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന എന്നിവ ഉണ്ടായിരിക്കും.
തിരുത്തൂര്‍ ക്ഷേത്രത്തില്‍
കൊടകര: തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് 5 ന് രാവിലെ 4 ന് ഗണപതിഹോമം, 5 ന്അഭിഷേകങ്ങള്‍, 8 ന് നാരായണീയപാരായണം,8.30 ന് ഗീതാപാരയണം, 9 ന് പഞ്ചാരിമേളം, 9.30 ന് ഭാഗവതം ക്വിസ്, ഉച്ചക്ക് 12 ന് പിറന്നാള്‍ സദ്യ, 3 ന് ഉറിയട മത്സരം, 5 ന് കൃഷ്ണ-കുചേല വേഷംമത്സരം, 7 ന് വിവിധകലാപരിപാടികള്‍ എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!