Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

KDA Kodakara Church Onaghosham 1കൊടകര : സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ പള്ളിയങ്കണത്തില്‍ ഓണാഘോഷവും മത്സരങ്ങളും നടത്തി. ഇടവകയിലെ 23 കുടുംബയൂണിറ്റുകള്‍ പങ്കെടുത്ത മത്സരങ്ങളുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. തോമാസ് ആലുക്കല്‍ നിര്‍വ്വഹിച്ചു. കേന്ദ്രസമിതി പ്രസിഡന്റ് തോമാസ് കല്ലേലി അദ്ധ്യക്ഷത വഹിച്ചു.

അസി. വികാരി ഫാ. റോബി താളിപറമ്പില്‍, കൈക്കാരന്മാരായ തോമാസ് ചിരണയ്ക്കല്‍, സേവി മറ്റത്തില്‍, പ്രിന്‍സ് ചിറ്റാട്ടുക്കരക്കാരന്‍, കേന്ദ്രസമിതി സെക്രട്ടറി വര്‍ഗ്ഗീസ് കണ്ണംമ്പിള്ളി, ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി, ബൈജു മാളിയേക്കല്‍, ജോസ് കോച്ചക്കാടന്‍, ആന്റു വെട്ടത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. വടംവലി മത്സരത്തില്‍ 1-ാം യൂണിറ്റും, പായസപാചകമത്സരത്തില്‍ 23 -ാം യൂണിറ്റും, ഷൂട്ടൗട്ട് മത്സരത്തില്‍ 6 -ാം യൂണിറ്റും വിജയികളായി. വിജയികള്‍ക്ക് ഫാ. തോമാസ് ആലുക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശേഷം പായസവിതരണവും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!