Breaking News

സര്‍വ്വമതസമ്മേളനവും സ്‌നേഹസംഗമവും നടത്തി

കൊടകര എസ്.എന്‍. ട്രസ്റ്റില്‍ ചതയദിനത്തോടനുബന്ധിച്ച് നടത്തിയ സര്‍വ്വമതസമ്മേളനവും സ്‌നേഹസംഗമവും ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.
കൊടകര എസ്.എന്‍. ട്രസ്റ്റില്‍ ചതയദിനത്തോടനുബന്ധിച്ച് നടത്തിയ സര്‍വ്വമതസമ്മേളനവും സ്‌നേഹസംഗമവും ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ചതയദിനത്തോടനുബന്ധിച്ച് കൊടകര എസ്.എന്‍. ട്രസ്റ്റില്‍ സര്‍വ്വമതസമ്മേളനവും സ്‌നേഹസംഗമവും നടത്തി. എസ്.എന്‍.ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. രാജന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ എലൈറ്റ് ഹോസ്പിറ്റല്‍ എം.ഡി. ഡോ. കെ.സി. പ്രകാശന്‍ മുഖ്യാതിഥിയായിരുന്നു.

ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് ജെ. കളത്തിങ്കല്‍, കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ചര്‍ച്ച് വികാരി ഫാ. തോമസ് ആലുക്കല്‍, ജുമാമസ്ജിദ് ഖത്തിബ് ഹംസ അസ്‌ലമി, എസ്.എന്‍.ഡി.പി. യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, ചക്രപാണി ശാന്തികള്‍, വിവേകാനന്ദട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി. മുരളി, വിശ്വകര്‍മ്മസഭ താലൂക്ക് പ്രസിഡന്റ് കെ.ജി. നാരായണന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് വി. വിഷ്ണുദാസ്, കൊടകര പ്രസ് ക്ലബ് പ്രസിഡന്റ് മധു സമ്പാളൂര്‍, അംബേദ്കര്‍ സൊസൈറ്റി പ്രസിഡന്റ് പി.ഇ. നാരായണന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍, കൊടകര എസ്.എന്‍.ഡി.പി. ശാഖ പ്രസിഡന്റ് പി.എസ്. സോമന്‍, സാഹിത്യകാരി അജിത അരവിന്ദ്, ഡോ. ടി.ജി. ഉണ്ണികൃഷ്ണന്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ കൗണ്‍സിലര്‍ ടി.സി. അശോകന്‍, ട്രസ്റ്റ് സെക്രട്ടറി സേതു കനകമാളിക എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമൂഹസദ്യയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!