കൊടകര : കേരളത്തിലെ ഗവണ്മെന്റ് തന്ത്രപൂര്‍വ്വം പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ. രാജന് പ്രഖ്യാപിച്ചു.
പുതുക്കാട് മണ്ഡലത്തില്‍ കോടാലിയില്‍ വച്ച് എ.ഐ.വൈ.എഫ്. ജില്ല മെമ്പര്‍ഷിപ്പ് ക്യാമ്പെയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ്. ജില്ല സെക്രട്ടറി ടി. പ്രദീപ്കുമാര്‍, ലോക്കല്‍ സെക്രട്ടറി സി.യു. പ്രിയന്, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി വി.കെ. അനീഷ്, പ്രസിഡന്റ് എന്‍.എം. മനേഷ്, റെന്നി വര്‍ഗ്ഗീസ്, സിബി ശിവദാസ്, കെ.പി. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.