കൊടകര: ക്ഷേത്രപ്പറമ്പില്നിന്നിരുന്ന ചന്ദനമരം മുറിച്ചുകടത്തി. കൊടകര പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രപ്പറമ്പില്നിന്നാണ് വന്ചന്ദനമരം ചന്ദനമോഷ്ടാക്കള്‍ മുറിച്ചുകടത്തിയത്.
ക്ഷേത്രത്തിലേക്കു പ്രവേശിക്കാനുള്ള മുന്‍വശത്തെ പടികള്ക്കുസമീപം നിന്നിരുന്ന ചന്ദനമരമാണ് കഷ്ണങ്ങളാക്കി കടത്തിയിരിക്കുന്നത്. ക്ഷേത്രമൈതാനിയല് മരത്തടി മുറിച്ചു കഷ്ണമാക്കിയതിന്റെ അടയാളങ്ങള്കാണാനുണ്ട്. ദേവസ്വം ഭാരവാഹികള്‍ പരാതിനല്‍കിയതിനെത്തുടര്‍ന്ന് കൊടകര പോലീസ് സ്ഥലത്തത്തി അന്വേഷണം നടത്തി.