Breaking News

കൊടകരയില്‍ അപകടത്തില്‍പെട്ട ഇന്നോവകാറില്‍നിന്നും ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു

കൊടകരയില്‍ അപകടത്തില്‍പെട്ട ഇന്നോവകാറില്‍നിന്നും പിടികൂടിയ സ്വര്‍ണാഭരണങ്ങള്‍
കൊടകരയില്‍ അപകടത്തില്‍പെട്ട ഇന്നോവകാറില്‍നിന്നും പിടികൂടിയ സ്വര്‍ണാഭരണങ്ങള്‍

കൊടകര: ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ അപകടത്തില്‍പെട്ട ഇന്നോവകാറില്‍നിന്നും രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന ഒന്നരക്കോടിരൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. ബുധനഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെ പേരാമ്പ്രയില്‍ ഒരു ഇന്നോവക്കു പുറകില്‍ മറ്റൊരു ഇന്നോവ കാറിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ഇരു വാഹനത്തിലുള്ളവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് കൊടകര പോലീസെത്തി വാഹനങ്ങള്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു .വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഒരു ഇന്നോവയില്‍നിന്നും 6 പെട്ടികളിലായി 5 കിലോ തൂക്കംവരുന്ന മാലകള്‍,കമ്മലുകള്‍, വളകള്‍ എന്നിവയാണ് പിടികൂടിയത്.

കോഴിക്കോടുനിന്നുമാണ് സ്വര്‍ണം കൊണ്ടുപോയിരുന്നതെന്നും മലബാര്‍ഗോള്‍ഡിന്റെതാണ് സ്വര്‍ണമെന്നും സംസ്ഥാനത്തിന്റെ വിവിധഷോറൂമുകളിലേക്കായി കൊണ്ടുപോകുന്നതായിരുന്നോ എന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.കണ്ടെടുത്ത സ്വര്‍ണത്തിന്റെ രേഖകള്‍ ഇല്ലാത്തതിനാല്‍ സെയില്‍ ടാക്‌സിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് സ്വര്‍ണാഭരണങ്ങളും വാഹനവും വാഹനത്തിലുണ്ടായ 3 പേരേയും കൊടകര പോലീസ് കൈമാറി. അപകടത്തില്‍പെട്ട മറ്റൊരു ഇന്നോവയില്‍ മലപ്പുറത്തുനിന്നും നെടുമ്പാശ്ശേറി വിമാനത്താവളത്തിലേക്കുപോകുന്നവരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!