കൊടകര: രാമനാമമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന കര്‍ക്കിടകം വന്നെത്തുകയായി. വെള്ളിയാഴ്ചയാണ് കര്‍ക്കിടകം 1. ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന ഈ മാസം രാമായണമാസമായി ആചരിക്കാന്‍ കൊടകര മേഖലയിലെ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങളായി.
കൊടകര പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍ രാമായണമാസത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ മഹാഗണപതിഹോമം നടക്കും. ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന് നമ്പൂതിരി, എന്നിവര്‍ കാര്‍മികത്വം വഹിക്കും.
പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി മഠത്തില്‍ ഹരികൃഷ്ണന് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
വെള്ളിക്കുളങ്ങര ഹിന്ദുസമാജം ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ 17 മുതല്‍ ആഗസ്ത് 16 വരെ രാമായണ പാരായണം സംഘടിപ്പിച്ചിരിക്കുന്നു. 17 ന് രാവിലെ 5 ന് നടതുറുപ്പ് തുടര്‍ന്ന് ഗണപതിഹോമം, 7.30 ന് മണിയമ്മ ഗംഗാധരന്‍നായരുടെ രാമായണപാരായണം , വൈകീട്ട് ഭജന എന്നിവയുണ്ടാകും.
നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കര്ക്കിടകരാമായണ മാസാചരണം ജൂലൈ17 വെള്ളി മുതല്‍ എല്ലാ ദിവസവും ഗണപതിഹോമം, ത്രികാലകര്ക്കിടക പൂജ, നിറമാല, ദീപാരാധന, ഭഗവതി സേവ എന്നിവയോട് കൂടി നടത്തപ്പെടുകയാണ്. ആദ്യത്തെ ഏഴു ദിവസം വൈകുന്നേരം മൂന്നു മുതല്‍ ആര് വരെ ക്ഷേത്രം വനിതാ സമിതിയുടെ നേതൃത്വത്തില്‍ രാമായണ പാരായണം.
ജൂലൈ 19 ഞായറാഴ്ച അഷ്ട ദ്രവ്യ മഹാഗനപതിഹോമവും മഹാംരിത്യുന്ജയ ഹോമവും.നടക്കുന്നതാണ്. ഓഗസ്റ്റ് 9 നു കുട്ടികള്‍ക്കായി ഹിന്ദു പുരാണ ഗ്രന്ഥങ്ങളെ ആസ്പദമാക്കി ഹിന്ദു പുരണ ക്വിസ് ഓഗസ്റ്റ് 14നു ക്ഷേത്രക്കടവില്‍ കരക്കിടക വാവുമായി ബന്ധപ്പെട്ടു പിത്രുബലിയും തിലഹോമവും ഓഗസ്റ്റ് 16നു മഹാസുകൃതഹോം, ഓഗസ്റ്റ് 17നു കളഭാഭിഷേകവും ഉണ്ടായിരിക്കും.