Breaking News

ശ്രീകൃഷ്ണ ഹൈ സ്‌കൂളില്‍ സിംഫണിക്ക് തുടക്കമായി

 

symphonyമറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്‌കൂളില്‍ ‘സിംഫണി’ എന്ന പ്രത്യേക കലാപരിശീലനത്തിന് തുടക്കമായി. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരുടെ ശിഷ്യണത്തില്‍ ആണ് പരിശീലനം . സ്‌കൂള്‍ പി ടി എ പൊതുയോഗത്തിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക യോഗത്തില്‍ മേള പ്രമാണി പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ സിംഫണിയുടെ ഉദ്ഘാടനം ചെയ്തു .

പി ടി എ പ്രസിഡന്റ് എ കെ രാജന്‍ അധ്യക്ഷനായിരുന്നു .ഹെഡ് മിസ്ട്രസ്സ് എം .മഞ്ജുള , പ്രവീണ്‍ .എം .കുമാര്‍ , കെ പി മായ , പി .ഡി. ഷോളി , സില്‍ജ ശിവരാമന്‍, വി .എച്ച്. മായ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്! എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!