Breaking News

കൊടകരയിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാദിനാഘോഷം നടത്തി.

കുന്നത്തൃക്കോവിലില്‍
കൊടകര: കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, പ്രസാദഊട്ട് എന്നിവയ#ുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.

വള്ളിവട്ടത്തുകാരന്‍ ക്ഷേത്രത്തില്‍
കൊടകര: ആളൂര്‍ വള്ളിവട്ടത്തുകാരന്‍ തറവാട് വക ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗണപതിഹോമം, കലശാഭിഷേകം, സര്‍പ്പത്തിന് പാലും നൂറും, പറനിറപ്പ്, അന്നദാനം, സര്‍വൈശ്വര്യപൂജ, ശുകപുരം ദിലീപിന്റെ തായമ്പക എന്നിവയുണ്ടായി.

നെല്ലായി മുല്ലയ്ക്കല്‍ക്ഷേത്രത്തില്‍
കൊടകര: നെല്ലായി വടക്കേടത്ത് മുല്ലയ്ക്കല്‍ കണ്ഠാഘര്‍ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആ ഘോഷിച്ചു. ഗണപതിഹോമം, കലശപൂജകള്‍, പഞ്ചാരിമേളം, പ്രസാദഊട്ട് എന്നിവയുണ്ടായി.

ചുറ്റമ്പല സമര്‍പ്പണം നടത്തി
കൊടകര: മുപ്‌ളിയം മഠപ്പിള്ളിക്കാവ് മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല സമര്‍പ്പണം ചലചിത്ര സംവിധായകന്‍ മേജര്‍ രവി, ക്ഷേത്രം തന്ത്രി കാരുമത്ര വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.രാജന്‍ തച്ചപ്പിള്ളി അധ്യക്ഷത വഹിച്ച

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!