മറ്റത്തൂര്‍ : ശ്രീ കൃഷ്ണ ഹൈ സ്കൂള്‍ സാഹിത്യ വേദിയുടെയും സ്കൂള്‍ ലൈബ്രറി കൌണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ചാക്യാരും കുട്ടികളും എന്ന പരിപാടി ശ്രദ്ധേയവും വിജ്ഞാനപ്രദവുമായി. അമ്മന്നൂര്‍ രജനീഷ് ചാക്യാരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചത്.
പാഞ്ചാലി സ്വയംവരത്തില്‍ പങ്കെടുക്കാന്‍ എത്തിചേരുന്ന രാജാക്കന്മാരായി കാണികള്‍ മാറിയപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവക്കും ആ കഥ പൊട്ടിച്ചിരി സമ്മാനിച്ചതോടൊപ്പം ,മഹത്തായ കേരള കലാരൂപത്തെ അടുത്തറിയാനുള്ള അവസരം കൂടിയായി അത് മാറി .പരിപാടിയില്‍ ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള, പി ടി എ പ്രസിഡന്റ് എ കെ രാജന് , പ്രവീണ്‍ എം കുമാര്‍ , കെ വി വിന്‍സി , വി എസ് സീമ , അജിത പി പി എന്നിവര്‍ സംബന്ധിച്ചു.