Breaking News

പേബാധ: മറ്റത്തൂരില്‍ രണ്ടു പശുകൂടി ചത്തു

PASUമറ്റത്തൂര്‍ : മറ്റത്തൂര്‍ പഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കിടയില്‍ പേബാധ പടരുന്നു. കഴിഞ്ഞദിവസം ചത്ത പശുവിനും പേബാധയാണെന്ന് സ്ഥിരീകരിച്ചു. കോടാലിക്കടുത്ത് രണ്ടാഴ്ച മുമ്പ് പേപ്പട്ടിയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് പേബാധയുടെ ലക്ഷണങ്ങള്‍ കാണുന്നത്.

കോടാലി മാങ്കുറ്റിപ്പാടത്ത് ഓടത്ത് പള്ളത്ത് വീട്ടില്‍ സരോജിനിയുടെ പശുവും കോടാലിയില്‍ പെരിങ്ങാമ്പ്ര സുരേന്ദ്രന്റെ വീട്ടിലെ പശുവുമാണ് ചത്തത്. സുരേന്ദ്രന്റെ സമീപത്തെ വീട്ടിലെ എരുമയ്ക്കും പേബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി പറയുന്നു. രണ്ട് ദിവസം മുമ്പും പ്രദേശത്ത് പശു പേയിളകി ചത്തിരുന്നു.

ഒരു മാസം മുമ്പ് അമ്പനോളിയില്‍ രണ്ട് ആടുകളും പേബാധിച്ച് ചത്തു. വളര്‍ത്തുനായ്ക്കളെയും പേപ്പട്ടി കടിച്ചിരിക്കാം എന്ന സംശയത്തില്‍ മിക്ക വീട്ടുകാരും അവയെ തെരുവിലേക്ക് അഴിച്ചുവിടുന്നതായും ആക്ഷേപമുണ്ട്. പേപ്പട്ടിയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുക്കാന്‍ ആവശ്യമായ മരുന്ന് കോടാലിയിലെ ആസ്​പത്രിയില്‍ ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!