Breaking News

മാമ്പഴക്കാലം വിനോദ വിജ്ഞാനവിരുന്ന് സമാപിച്ചു

മറ്റത്തൂര്‍ക്കുന്ന് പത്തൊമ്പതാം വാര്‍ഡില്‍ നടന്ന മാമ്പഴക്കാലം വിനോദ വിജ്ഞാനവിരുന്നിന്റെ സമാപനസമ്മേളനം സാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.
മറ്റത്തൂര്‍ക്കുന്ന് പത്തൊമ്പതാം വാര്‍ഡില്‍ നടന്ന മാമ്പഴക്കാലം വിനോദ വിജ്ഞാനവിരുന്നിന്റെ സമാപനസമ്മേളനം സാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മറ്റത്തൂര്‍ക്കുന്ന് പത്തൊമ്പതാം വാര്‍ഡില്‍ ഒരുമാസമായി നടന്നുവന്ന മാമ്പഴക്കാലം വിനോദ വിജ്ഞാനവിരുന്ന് എന്ന കുട്ടികളുടെ വേനലവധിക്യാമ്പ് സമാപിച്ചു. ആടാം പാടാം കളിയാടാം കാര്യശേഷി വളര്‍ത്തീടാം എന്നതായിരുന്നു ക്യാമ്പിന്റെ മുദ്രാവാക്യം. ഏപ്രില്‍ 20 മുതല്‍ വാര്‍ഡ് മെമ്പര്‍ കെ. പ്രസാദിന്റെ വീട്ടുമുറ്റത്താണ് ക്യാമ്പ് നടന്നുവന്നിരുന്നത്.

സമാപനസമ്മേളനം പ്രശസ്തബാലസാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ. പ്രസാദ് അധ്യക്ഷനായി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ കുടുംബശ്രീ പഞ്ചായത്തുതല ചെയര്‍പേഴ്‌സണ്‍ രത്‌നം അരവിന്ദ് ആദരിച്ചു. കുടുംബശ്രീ വാര്‍ഡ് തല ചെയര്‍പേഴ്‌സണ്‍ ലതി ശങ്കരന്‍, സെക്രട്ടറി സുഷമ കേശവന്‍, അപര്‍ണ രാമചന്ദ്രന്‍, കെ. ശ്വേത എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കരാട്ടെ പ്രകടനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!