Breaking News

കൊടകര പ്രസ്‌ക്ലബ് കുടുംബസംഗമം നടത്തി

കൊടകര പ്രസ് ക്ലബ് അംഗവും മേള കലാകാരനുമായ കൊടകര ഉണ്ണിയെ കൊടകര എസ്. ഐ സജിന്‍ ശശി ഉപഹാരം നല്കി അനുമോദിക്കുന്നു.
കൊടകര പ്രസ് ക്ലബ് അംഗവും മേള കലാകാരനുമായ കൊടകര ഉണ്ണിയെ കൊടകര എസ്. ഐ സജിന്‍ ശശി ഉപഹാരം നല്കി അനുമോദിക്കുന്നു.

കൊടകര: പ്രസ്‌ക്ലബിന്റെ കുടുംബസംഗമവും അനുമോദനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മധു സമ്പാളൂര്‍ അധ്യക്ഷത വഹിച്ചു. ലോനപ്പന്‍ കടമ്പോട്, കെ.വി.ഹരീന്ദ്രന്‍, ശ്രീധരന്‍ കളരിക്കല്‍, കൊടകര ഉണ്ണി, കലാഭവന്‍ ജയേഷ് എന്നിവരെ ചടങ്ങില്‍ കൊടകര എസ്.ഐ സജിന്‍ശശി ഉപഹാരം നല്‍കി അനുമോദിച്ചു.

അംഗങ്ങളുടെ മക്കളില്‍ പ്‌സ്ടു, എസ്.എസ്.എല്‍.സി എന്നിവയില്‍ ഉന്നതവിജയം നേടിയ കെ.എല്‍.വിനീത്, ഐ.ആര്‍.ജ്യോതിലക്ഷ്മി, സിന്‍ഡിക്കേറ്റ് ബാങ്ക് അസി.മാനേജരായി നിയമനം ലഭിച്ച ശ്യാമപ്രസാദ്, ഗിന്നസ് തിരുവാതിരയില്‍ പങ്കെടുത്ത ശിവാത്മിക എന്നിവര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി .ടി.ജി.അജോ, സിജോ ചാതേലി, സി.കെ.സുനില്‍കുമാര്‍, ഐ.ആര്‍.രാജന്‍, എം.എസ്.ടോജോ, പി.കെ.രത്‌നലത, ദില്‍ഷ, ഷീബരാജന്‍, കമലഹരി, ട്രീസലോനപ്പന്‍, ജെന്‍സി സിജോ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഷിനോദ് മലയാറ്റൂരിന്റെ ഹാസ്യവിരുന്നുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!