Breaking News

മെയ്ദിനത്തില്‍ മാതൃകയായി വാട്‌സ്ആപ്പ് കൂട്ടായ്മ

വാട്‌സ് ആപ്പ് കൂട്ടായ്മ സമാഹരിച്ച തുക ബി.ഡി.ദേവസി എംഎല്‍എ ട്രസ്റ്റ്‌ന് കൈമാറുന്നു.
വാട്‌സ് ആപ്പ് കൂട്ടായ്മ സമാഹരിച്ച തുക ബി.ഡി.ദേവസി എംഎല്‍എ ട്രസ്റ്റ്‌ന് കൈമാറുന്നു.

കൊടകര : ആളൂര്‍ സെന്റ്‌ജോസഫ്‌സ് ഇ.എം.എച്ച്.എസ്.എസിലെ 2000 ബാച്ച് അലുമ്‌നിയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക അനാഥരായ മാനസിക രോഗികളായ സ്ത്രീകളെ സംരക്ഷിക്കുന്ന ഇമ്മാനുവല്‍ കൃപ ട്രസ്റ്റ് എന്ന സ്ഥാപനത്തിന് രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപ കൈമാറി.

ആദ്യഘടു 40,000 രൂപ കഴിഞ്ഞ മാസം കൈമാറിയിരുന്നു. രണ്ടാഘടു 66000 രൂപ ബി.ഡി. ദേവസി എം.എല്‍.എ ട്രസ്റ്റിനു കൈമാറി. ജാതി-മതഭേദമന്യേ സ്ത്രീകളെ സംരക്ഷിക്കുന്ന സ്ഥാപനം ലോകത്തിനു തന്നെ മാതൃകയാണ് എന്നും പുതിയ തലമുറ നടത്തുന്ന ഇത്തരം സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്ന് എം.എല്‍.എ. പറഞ്ഞു. 2000 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഈ കൂട്ടായ്മ സമൂഹത്തിലെ നിര്‍ധനര്‍ക്ക് 2 വീടുകള്‍ നിര്‍മ്മിക്കാന്‍ ഒന്നര ലക്ഷം രൂപ നല്‍കി മാതൃകയായി.

വരും വര്‍ഷങ്ങളിലും തങ്ങളുടെ സേവനം തുടരുമെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന യതീന്ദ്രദാസ്. എന്‍, ബാസ്റ്റിന്‍ പോള്‍ ചാതേലി, ആന്റണി വര്‍ഗ്ഗീസ്, റോബിന്‍ മാത്യു എന്നിവര്‍ അറിയിച്ചു. ഇമ്മാനുവല്‍ കൃപ ട്രസ്റ്റ് അംഗം സിസ്റ്റര്‍ ജാന്‍സി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദ്, കൊടകര ഫാര്‍മേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.ഡി. നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!