Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ എട്ടാമിടം ആഘോഷിച്ചു

Ettamidamകൊടകര : കനകമല പള്ളിതിരുനാളിന്റെ എട്ടാമിടം വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളായി ആഘോഷിച്ചു. രാവിലെ 6.45നുള്ള ആഘോഷമായ പാട്ടുകുര്‍ബ്ബാനയ്ക്ക് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധന്റെ നൊവേനയിലു വി. അന്തോണീസിന്റെ കപ്പേളയിലേക്കുളള പ്രദക്ഷിണത്തിലും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുത്തു.

10.30നുളള വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. ലിജോ പുതുശ്ശേരി കാര്‍മികത്വം വഹിച്ചു. വൈകീട്ട് 6ന് തീര്‍ത്ഥാടനകേന്ദ്രത്തില്‍ സായാഹ്നദിവ്യബലി പതിവുപോലെ ഉണ്ടായിരുന്നു. കൈക്കാരന്മാരായ ആന്റു കുറ്റിക്കാടന്‍, ജോണി ചാതേലി, ആന്റണി ചക്കാലക്കല്‍ തീര്‍ത്ഥാടനം ജനറല്‍ കണ്‍വീനര്‍ ഡേവിസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!