Breaking News

എരവത്ത് രാമന്‍ നായര്‍ക്ക് മഠത്തില്‍ ഗോപാലമാരാര്‍ സ്മാരക പുരസ്‌കാരം

eravathu raman nairകൊടകര : തൃപ്പയ്യ ക്ഷേത്രക്ഷേമ സമിതിയുടെ പ്രഥമ മഠത്തില്‍ ഗോപാലമാരാര്‍ സ്മാരക പുരസ്‌കാരം പ്രശസ്ത കൊമ്പുവാദ്യ കലാകാരന്‍ എരവത്ത് രാമന്‍ നായര്‍ക്ക് സമ്മാനിച്ചു. ഫലകവും കീര്‍ത്തിപത്രവും 10,001 രൂപയും അടങ്ങുന്ന പുരസ്‌കാരം തൃപ്പയ്യ ക്ഷേത്രോത്സവത്തിന്റെ വലിയ വിളക്ക് ദിവസം വാദ്യ പ്രമാണിമാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

http://www.dreamstime.com/royalty-free-stock-photography-image35411067ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പരിയാടത്ത് രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. മഠത്തില്‍ ഗോപാലമാരാരുടെ സഹധര്‍മ്മിണി സീനമ്മക്കുള്ള 10,001 രൂപയുടെ കൈനീട്ടം ക്ഷേത്ര രക്ഷാധികാരി കാവനാട് രാമന്‍ നമ്പൂതിരി നല്‍കി. കെ. മുകുന്ദന്‍, കലാമണ്ഡലം ശിവദാസ്, ടി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!