Breaking News

കോടാലി കോപ്ലിപ്പാടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 പേര്‍ക്കു പരിക്ക്

kattupothu

കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്കടുത്ത് കോപ്ലിപ്പാടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു.കോപ്ലിപ്പാടം വിരുത്തിപ്പറമ്പില്‍ വത്സന്റെ ഭാര്യ ശോഭന(43), മാങ്കുറ്റിപ്പാടം ഇരിങ്ങാംപിള്ളി ബിനോജ്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ കിഴക്കേകോടാലി.യിലേക്ക് പാല്ഡ കൊണ്ടുപോകുമ്പോള്‍ കോപ്ലിപ്പാടം ഇറക്കത്തുവച്ച് രാവിലെ 7 മണിയോടെയാണ് ശോഭനയെ പോത്ത് ആക്രമിച്ചത്.

റോഡരികില്‍ പോത്ത് നില്‍ക്കുന്നത് ശോഭന കണ്ടെങ്കിലും കാട്ടുപോത്താണെന്ന് അറിയാതിരുന്ന ശോഭന നടന്നുപോകുന്നതിനിടെ കൊമ്പുകൊണ്ട് തോണ്ടി എറിയുകയായിരുന്നു.പരിക്കേറ്റ ശോഭനയെ ആദ്യം പോട്ട ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കോപ്ലിപ്പാടത്ത് കാട്ടുപോത്തിറങ്ങിയതറിഞ്ഞ് കാണാന്‍നെത്തിയ ബിനോജിനെ കാട്ടുപോത്ത് ഇടിച്ചുവീഴ്ത്തുകയായിരുന്നു.പരിക്കേറ്റ ഇയാളെ കോടാലിയിലെ മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

വെള്ളിക്കുളങ്ങര മാവിന്‍ചുവട് പരിസരത്തെത്തിയ കാട്ടുപോത്തിന്‍കൂട്ടം സമീപപ്രദേശങ്ങളിലേക്ക് ചിതറിയോടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.രാവിലെ 6 മണിയോടെ കൊടുങ്ങ കല്ലിങ്ങപ്പുറം ഷാജുവിന്റെ പറമ്പിലാണ് ആദ്യ പോത്തിനെ കണ്ടത്.ഉടന്‍തന്നെ അടുത്തപറമ്പിലും മറ്റൊരു കാട്ടുപോത്തിനെ കണ്ടു.മാവിന്‍ചുവട് കുറിഞ്ഞിപ്പാടം റോഡിലും കാട്ടുപോത്തിനെ കണ്ടു.വെള്ളിക്കുളം-കൊടകര റോഡിലെ കോപ്ലിപ്പാടം ഇറക്കത്തെ തയ്യില്‍ ശശിയുടെ തുറന്നുകിടന്ന ഗേറ്റിനുലൂടെ അകത്തുകടന്ന കാട്ടുപോത്ത് സമീപത്തെ വാഴത്തോട്ടത്തില്‍ കടന്ന് നിലയുറപ്പിച്ചു.ഇതിനിടെ കാട്ടുപോത്തിരങ്ങിയതുകാണാന്‍ വന്‍ ജനാവലി റോഡരികില്‍ തടിച്ചുകൂടിയിരുന്നു.

വാഴത്തോട്ടത്തില്‍ പോത്തിനെ കാണാന്‍വന്നവരെ പോത്ത് ഓടിച്ചു.#ിതിനിടെയാണ #് മറ്റൊരു കാട്ടുപോത്ത് ഓടിവന്ന് വിനോജിനെ ആക്രമിച്ചത്.വെള്ളിക്കുളങ്ങര ഫോസ്റ്റ് രേഞ്ചറുടെ നേതൃത്വത്തില്‍ വനപാലകരും വെള്ളിക്കുളങ്ങര പോലീസും സ്ഥലത്തെത്തിയിരുന്നു.തുടര്‍ന്ന് അമ്പനോളി ഭാഗത്തെത്തിയ കാട്ടുപോത്ത് ആക്‌സിസ്എന്‍ജിനീയറിംഗ്‌കോളേജിനുപുറകിലെ റബ്ബര്‍തോട്ടത്തിലേക്കുകടക്കുകയായിരുന്നു.കാട്ടുപോത്തുകളെ പിന്നീട് വനപാലകര്‍ കാട്ടിലേക്ക് ഓടിച്ചു വിടുകയായിരുന്നു.വെള്ളിക്കുളങ്ങരക്കടുത്ത് ജനവാസകേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ കാട്ടാനകള്‍ ഇറങ്ങാറുണ്ടെങ്കിലുംകാട്ടുപോത്തുകള്‍ ഇറങ്ങുന്നത് നടാടെയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!