Breaking News

നാടെങ്ങും വിഷു ആഘോഷ നിറവില്‍; ഏവര്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ വിഷു ആശംസകള്‍!

Vishuസൂര്യന്‍ മീനരാശിയില്‍നിന്ന് മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസം. രാവും പകലും തുല്യമായിരിക്കുന്ന വര്‍ഷത്തിലെ ഒരേയൊരു ദിവസം. ഉത്തരായനത്തില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരേ മുകളില്‍ എത്തുന്ന ദിവസം. ജ്യോതിശാസ്ത്രത്തില്‍ ‘വൈഷവം’ എന്നറിയപ്പെടുന്ന വിഷു. കാര്‍ഷിക സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും പ്രതീകമായി കൊന്നപ്പൂവും വെള്ളരിയും കണികണ്ട് നാടെങ്ങും വിഷു ആഘോഷ നിറവില്‍.

മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ പ്രതീതിയില്‍ ഭക്തിസാന്ദ്രമായ ആചാര, അനിഷ്ടാനങ്ങള്‍. വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. ‘പൊലിക പൊലിക ദൈവമേ തന്‍ നെല്‍ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം.

കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലും മറ്റു പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്. എല്ലായിടത്തും ഭാരതത്തില്‍ മുന്‍പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭമാണ് ഈ ദിനംധഅവലംബം ആവശ്യമാണ്.

തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ച് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ ഒഴിച്ചുകൂടനാവാത്തും. ഐശ്വര്യസമ്പൂര്‍ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണ് സംഭവിക്കുക. എല്ലാ വായനക്കാര്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ വിഷു ആശംസകള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!