Breaking News

സംസ്ഥാന കാര്യകര്‍ത്തൃപഠന ശിബിരത്തിന് തുടക്കമായി

സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. പത്മനാഭന്‍ സംസ്ഥാന കാര്യകര്‍ത്തൃപഠന ശിബിരം ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. പത്മനാഭന്‍ സംസ്ഥാന കാര്യകര്‍ത്തൃപഠന ശിബിരം ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന കാര്യകര്‍ത്തൃപഠന ശിബിരം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. പത്മനാഭന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊടകര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ശിബിരത്തില്‍ കെ. പുരുഷോത്തമന്‍ അദ്ധ്യക്ഷനായി. വെത്യസ്ത അഭിപ്രായങ്ങളും അഭിരുചിയുമുള്ള വ്യക്തികളെ സഹകരിപ്പിച്ച് ഐക്യത്തോടെ കൊണ്ടുപോകുന്നതാണ് സംഘടനയുടെ കാതല്‍.

പരമ്പരാഗത മൂല്യങ്ങള്‍ കൈവിടാതെയും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കുമ്പോളാണ് സംഘടന പ്രസക്തമാകുന്നത്. പ്രവര്‍ത്തകര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ സമന്വയവും ഉണ്ടാകണമെന്നും ശിബിരത്തില്‍ പങ്കെടുത്തുകൊണ്ട് ആര്‍.എസ്.എസ്. പ്രചാരക് കെ.വേണു പറഞ്ഞു. എന്‍.പി. രാധാകൃഷ്ണന്‍, കെ.രജീഷ് ബാബു, , ഒ.എന്‍. ഉണ്ണികൃഷ്ണന്‍, പി.പി. ഉദയഘോഷ്, എ. സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിബിരം ഇന്ന് (ഞായര്‍) സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!