Breaking News

എഞ്ചിനീയര്‍മാരുടെ ഗവേഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും ; ഡോ. എം. അബ്ദുള്‍ റഹ്മാന്‍

sahrudaya collegeകൊടകര : കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ എഞ്ചിനീയര്‍മാരുടെ ഗവേഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. എം. അബ്ദുള്‍ റഹ്മാന്‍. സഹൃദയ കോളേജ് ഡെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ സൗകര്യങ്ങള്‍ നൂതനമാക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുയാണ്. ഇതിലൂടെ സമൂഹ ന•ക്കായി പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ എഞ്ചിനീയര്‍മാര്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ. ഡി. ഇ. ടി ബഡ്ഡിങ്ങ് സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് പ്രൊഫ. ഡോ. എം. അബ്ദുള്‍ റഹ്മാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോളേജിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി അവതരിപ്പിച്ചു. മാനേജര്‍ മോണ്‍. ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. ഓരോ ശാഖയിലുമുള്ള ഏറ്റവും നല്ല ഫൈനല്‍ ഇയര്‍ പ്രോജക്ടുകള്‍ക്ക് അഡൈ്വസര്‍ ഡോ. എം. എസ്. ജയദേവ സമ്മാനം വിതരണം ചെയ്തു.

എക്‌സീക്യുട്ടിവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. തോമാസ് വെളക്കനാടന്‍, ഡയറക്ടര്‍ പ്രൊഫ. കെ. ടി. ജോസഫ്, അദ്ധ്യാപക രക്ഷകര്‍ത്തൃ പ്രതിനിധി ഡേവിസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റ്യുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ വി. എം. അക്ഷയ് ജോയ് സ്വാഗതവും കോളേജ് വൈസ്പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!