Breaking News

കോടാലിയില്‍ യൂത്ത് പാര്‍ലമെന്റ്’ സംഘടിപ്പിച്ചു.

nykകോടാലി: നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കോടാലി ഫാസ് പാഡിയുടെ സഹകരണത്തോടെ കോടാലി വ്യാപാരഭവന്‍ ഹാളില്‍ ‘യൂത്ത് പാര്‍ലമെന്റ്’ സംഘടിപ്പിച്ചു.  ‘അഴിമതിയും സാമൂഹിക അതിക്രമങ്ങളും പ്രതിരോധിക്കുന്നതില്‍ ജനാധിപത്യ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട്?’ എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉമ്മുകുല്‍സു അസീസ് ഉദ്ഘാടനം ചെയ്തു.  യൂത്ത് പാര്‍ലമെന്റ് ജില്ലാ ഇന്‍ചാര്‍ജ്ജ് സുമീഷ് വി. ചേലക്കര അധ്യക്ഷത വഹിച്ചു.  പരിപാടിയില്‍ വന്ദന പി.വി., വി.കെ.കാസിം, രഞ്ജിമോന്‍ പി.ജി., സജീര്‍ബാബു വി.എസ്., റെബിന്‍ വിന്‍സെന്റ് ഗ്രാലന്‍ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് ഇതേ വിഷയത്തില്‍ പ്രസംഗമത്സരവും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!