Breaking News

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്കൂളില്‍ ക്രിക്കറ്റ് നെറ്റ്സ് ഉദ്ഘാടനം ചെയ്തു .

cricket netsമറ്റത്തൂര്‍: മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ധന സഹായത്തോടെ നിര്‍മ്മിച്ച ക്രിക്കറ്റ് നെറ്റ്സിന്‍റെ ഉദ്ഘാടനവും നാമകരണ ചടങ്ങും ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള നിര്‍വഹിച്ചു . ബിജു വര്‍ഗ്ഗീസ് പി . അധ്യക്ഷനായിരുന്നു . ഒരു ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ക്രിക്കറ്റ് നെറ്റ്സിന്  ‘സച്ചിന്‍സ് ക്രിക്കറ്റ് നെറ്റ്സ് എന്ന് നാമകരണം ചെയ്തു.

കായികാധ്യാപകനായ പി .ഡി . ഷോളി , പ്രവീണ്‍ . എം .കുമാര്‍ , വിപിന്‍ ദാസ്.പി ,  വി.എച്ച്. മായ , ക്രിസ്റ്റി ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വേനല്‍ അവധിക്കാലത്ത്‌ ക്രിക്കറ്റില്‍ നാട്ടിലെ കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!