Breaking News

പ്രതിഷേധ മാര്‍ച്ചും ഉപരോധവും നടത്തി

കൊടകര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊടകര വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ഉപരോധവും സി.പി.ഐ. (എം) തൃശ്ശൂര്‍ ജില്ലാകമ്മറ്റിയംഗം പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊടകര വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ഉപരോധവും സി.പി.ഐ. (എം) തൃശ്ശൂര്‍ ജില്ലാകമ്മറ്റിയംഗം പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ദേശീയ ഗെയിംസ് അഴിമതി സമഗ്രമായ അന്വേഷണം നടത്തുക, ബാര്‍ക്കോഴ കേസ്സില്‍ ധനമന്ത്രി കെ.എം. മാണി രാജി വയ്ക്കുക, തട്ടിപ്പ് സംഘത്തലവന്‍ ഉമ്മന്‍ച്ചാണ്ടി രാജിവയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. കൊടകര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊടകര വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു.

സി.പി.ഐ. (എം) തൃശ്ശൂര്‍ ജില്ലാകമ്മറ്റിയംഗം പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി. വൈശാഖന്‍ അദ്ധ്യക്ഷത വഹിച്ചു. സഖാക്കള്‍ പി.ആര്‍. പ്രസാദന്‍, യു.എഫ്. തിലകമണി, സി.എം. ബബീഷ്, പി.കെ. കിനോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!