Breaking News

പട്ടികജാതി,പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മേശ,കസേര വിതരണം ചെയ്തു

tablechairകൊടകര:മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 2014-15 വാര്‍ഷികപദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 5,6,7 ക്ലാസ്സുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും, എല്‍.പി. ,യു.പി.ക്ലാസ്സുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്ത്ഥികള്‍ക്കും മേശ, കസേര വിതരണം ചെയ്തു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ശ്രീക്ൃഷ്ണ ഹൈസ്ക്കുള്‍ മറ്റത്തൂരില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബിന്ദു ശിവദാസന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

150 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും,25 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും മേശ,കസേര എന്നിവ നല്‍കി.ആകെ 600000/- രൂപയാണ് പദ്ധതി അടങ്കല്‍ തുക. ബഹു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.ഗോപിനാഥന്‍ അദ്ധ്യക്ഷമായിരുന്ന പ്രസ്തുത ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സുബീഷ് സ്വാഗതം ആശംസിച്ചു.ചെയര്‍പേഴ്സന്‍മാരായ ശ്രീമതി. ഷീല തിലകന്‍,മഞ്ജു ജയന്‍ ,മെമ്പര്‍ ശ്രീ.എ.കെ.പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു.നിര്‍വ്വഹണ ഉദ്യോഗസ്ഥനും.ജി.യു.പി.എസ്.ലൂര്‍ദ്പുരത്തിലെ ഹെഡ്മാസ്റ്ററുമായ ശ്രീ.ജോസ് മാത്യു നന്ദി പറഞ്ഞു.ഫര്‍ണീച്ചര്‍ വിതരണം വൈകീട്ട് 6 മണിക്ക് അവസാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!