Breaking News

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം ചെയ്തു

cycleകൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 201415 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം 29.01.2015 വ്യാഴാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ശിവദാസന്‍ നിര്‍വഹിച്ചു. മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.വി.എസ്.സുബീഷ് അദ്ധ്യക്ഷനായിരുന്നു.

വികസന സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ ബ്ലോക്ക് പഞ്ചായത്ത്‌മെമ്പര്‍ ശ്രീമതി ഷീല വിപിനചന്ദ്രന്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഏ.കെ.പുഷ്പാകരന്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. മഞ്ജുള  എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വിഭാഗത്തിð പെട്ട 89 വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. പദ്ധതി നിര്‍വഹണ ഉദ്ദ്യോഗസ്ഥന്‍ ജോസ് മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി.മഞ്ജു ജയന്‍ സ്വാഗതം ആശംസിച്ചു മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ജോതിഷ് കുമാര്‍ നന്ദി പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!