Breaking News

കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളിന്റെ 67 -ാം വാര്‍ഷികം ആഘോഷിച്ചു.

കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളിന്റെ 67 -ാം വാര്‍ഷികവും, രക്ഷാകര്‍ത്തൃദിനവും, യാത്രയയപ്പും ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളിന്റെ 67 -ാം വാര്‍ഷികവും, രക്ഷാകര്‍ത്തൃദിനവും, യാത്രയയപ്പും ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

കൊടകര : കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളിന്റെ 67 -ാം വാര്‍ഷികവും, രക്ഷാകര്‍ത്തൃദിനവും, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് സി. സറ്റെല്ലാ ഗ്രെയ്‌സ്, അധ്യാപകരായ എ.സി. മേരി, വി.ആര്‍. സൂസി, എന്‍.ടി. ആനി എന്നിവരുടെ യാത്രയയപ്പും നടന്നു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാലക്കുടി എം.പി. ടി.വി. ഇന്നസെന്റ് മുഖ്യപ്രഭാഷണം നടത്തി.

ഹോളിഫാമിലി പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. എല്‍സി കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഫോട്ടോ അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ചു. കൊടകര ഫൊറോന പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് ആലുക്കല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. അധ്യാപകരായ എ.സി. മേരി, വി.ആര്‍.സൂസി, എന്‍.ടി.ആനി, വാര്‍ഡ് മെമ്പര്‍ വിനയന്‍ തോട്ടാപ്പിള്ളി, പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണമ്പിള്ളി, സുമ കൃഷ്ണന്‍കുട്ടി, സ്‌കൂള്‍ ലീഡര്‍ ജോഫി സി.ജെ., വല്‍സ എം.പി. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!