Breaking News

കൊടകര ഫൊറോന പള്ളിയില്‍ അമ്പ് തിരുനാള്‍ – വിസ്മയ ഫെസ്റ്റ് 2015

ambuthirunnalകൊടകര: ഫൊറോന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിന് ബുധനാഴ്ച കൊടിയേറും. രാവിലെ 6.30 ന് ദിവ്യബലി, തുടര്‍ന്ന് വികാരി ഫാ. തോമസ് ആലുക്കല്‍ കൊടിയേറ്റം നിര്‍വ്വഹിക്കും. വൈകീട്ട് 5ന് ദിവ്യബലി ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 6.30 നും 5 നും ദിവ്യബലി ഉണ്ടാകും.

17, 18 തിയ്യതികളിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. തോമസ് ആലുക്കല്‍, അസി. വികാരി ഫാ. റോബി താളി പ്പറമ്പില്‍, കൈക്കാരന്മാരായ ജോസ് കോച്ചേക്കാടന്‍, ജോസ് വടക്കെത്തല, പബ്ലിസിറ്റി കണ്‍വീനര്‍ തോമസ് കല്ലേലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Vismayafeast2015ഫൊറോന ദേവാലയത്തിലെ അമ്പുതിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി കെ.സി.വൈ.എം. യൂണിന്റെ നേതൃത്വത്തില്‍ 16 മുതല്‍ 19 വരെ വിസ്മയ ഫെസ്റ്റ് എന്ന പേരില്‍ പ്രദര്‍ശനമേള നടക്കും. ഡോണ്‍ബോസ്‌കോ സ്‌കൂളിനു സമീപം ഒരുക്കുന്ന പ്രദര്‍ശനത്തില്‍ പുഷ്പമേള, ബൈക്ക് സ്റ്റണ്ടിംഗ് , മോട്ടോര്‍ഷോ, പെറ്റ്‌ഷോ, ബോഡി ഷോ, ഫോട്ടോ എക്‌സ്‌പോ, ബബോട്ടില്‍ ക്രാഫ്റ്റ് തുടങ്ങിയവ ഉണ്ടാകും. 16ന് കൈുന്നേരം 5ന് ബൈക്ക് സ്റ്റണ്ടിംഗിനു ശേഷം ബി.ഡി. ദേവസി എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മിസ് കേരള ഗായത്രി ആര്‍. സുരേഷ് മുഖ്യാതിഥിയാകും. 17ന് വൈകുന്നേരം ഗായകന്‍ ഫ്രാങ്കോ മുഖ്യാതിഥിയാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!