Breaking News

ഫോട്ടോമ്യൂസ് മ്യൂസിയം പ്രൊജെക്റ്റിന്റെ നാഷണല്‍ നേച്ചര്‍ ഫോട്ടോഗ്രഫി ക്യാമ്പ്

photomusകൊടകര:ബെറ്റര്‍  ആര്‍ട്ട് ഫൌണ്ടേഷന്‍ ഫോട്ടോമ്യൂസ് മ്യൂസിയം പ്രൊജെക്റ്റിന്റെ ആഭിമുഖ്യത്തില്‍  നാഷണല്‍ നേച്ചര്‍ ഫോട്ടോഗ്രഫി  ക്യാമ്പ് നടത്തുന്നു.അന്താരാഷ്ട്ര പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാര്‍ ടി .എന്‍.എ പെരുമാള്‍(FRPS) ,എന്‍ എ നസീര്‍ , ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ (ARPS)എന്നിവര്‍ നയിക്കുന്ന ക്യാമ്പ് 2015 ജനുവരി 7,8 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ നടക്കും .

പ്രകൃതി ചിത്രീകരണത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍  മുതല്‍ അതിന്റെ വിവിധ ശാഖകളിലെ ആഴങ്ങള്‍ വരെ സ്പര്‍ശിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക്  അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച് ഉപദേശങ്ങള്‍ തേടുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് .(പോര്‍ട്ട്‌ഫോളിയോ റിവ്യൂ ).തിരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ചിത്രങ്ങള്‍ മ്യൂസിയം ജേര്‍ണലിലും ,കൂട് മാഗസീനിലും പ്രസിദ്ധീകരിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നു.ക്യാമ്പിനോട് അനുബന്ധിച്ച്  പ്രകൃതി ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും .

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2014 ഡിസംബര്‍ 31 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .വിശദാംശങ്ങള്‍ www.photomuse.in എന്ന മ്യൂസിയം വെബ്‌സൈറ്റില്‍ ലഭിക്കും .ബന്ധപെടെണ്ട നമ്പറുകള്‍ : Dr. ബിജു രാമന്‍കുട്ടി 9895890510 ,ശ്രീനിവാസന്‍ 9745258575

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!