Breaking News

റോഡില്‍ നിന്ന് കിട്ടിയ മൂന്നുപവന്റെ സ്വര്‍ണാഭരണങ്ങള്‍ പോലിസ് സ്‌റ്റേഷനിലേല്‍പ്പിച്ച് വയോധികന്‍ മാതൃകയായി.

swarnamകൊടകര: റോഡില്‍ നിന്ന് കിട്ടിയ മൂന്നുപവന്റെ സ്വര്‍ണാഭരണങ്ങള്‍ പോലിസ് സ്‌റ്റേഷനിലേല്‍പ്പിച്ച് വയോധികന്‍ മാതൃകയായി.കൊടകര മനക്കുളങ്ങര പെരിങ്ങാശേരി വീട്ടില്‍  80 വയസുകാരനായ നാരായണന്‍നായര്‍ക്കാണ് രാവിലെ ചായക്കടയിലേക്കു പോകും വഴി റോഡില്‍ നിന്ന് ആഭരണങ്ങളടങ്ങിയ പൊതി കിട്ടിയത്.

4 മോതിരവും ഒരു വളയുമാണ് ഇതിലുണ്ടായിരുന്നത്.  മുന്‍ കൊടകര പഞ്ചായത്ത് പ്രസിഡന്റും സി.പി.എം.ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പി.ആര്‍.പ്രസാദനേയും കൂട്ടി ഇയാള്‍ കൊടകര പോലിസ് സ്‌റ്റേഷനിലെത്തി  സ്വര്‍ണാഭരണങ്ങള്‍ ഏല്‍പ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മനക്കുളങ്ങര സ്വദേശി അബ്ദുറഹ്മാന്റേതാണ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങെന്ന് കണ്ടെത്തി. എസ്.ഐ. കെ.കെ.ഷണ്‍മുഖന്റെ സാന്നിധ്യത്തില്‍ ആഭരണങ്ങള്‍ ഉടമക്ക് കൈമാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!