Breaking News

ചാലക്കുടി ഉപജില്ലാകലോത്സവം മറ്റത്തൂര്‍ ശ്രീകൃഷ്ണയില്‍

കൊടകര: ചാലക്കുടി വിദ്യാഭ്യാസഉപജില്ലസ്‌കൂള്‍ കലോത്സവം മറ്റത്തൂര്‍ ശ്രീകൃഷ്ണഹൈസ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.17 ന് രാവിലെ 8.30 ന് നടക്കുന്നസാംസ്‌കാരിക ഘോഷയാത്ര ബി.ഡി.ദേവസി എം.എല്‍.എ ഫ്‌ളാഗ്ഓഫ് ചെയ്യും.

10 ന് സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും.സി.കെ.ഗോപിനാഥ് അധ്യക്ഷത വഹിക്കും.എ.ഇ.ഒ എം.ആര്‍.വിനോദ്കുമാര്‍ ആമുഖപ്രഭാഷണം നടത്തും.ശ്രീകൃഷ്ണസ്‌കൂള്‍ കൂടാതെ അവിട്ടപ്പിള്ളി  സ്‌കൂള്‍, മൂന്നുമുറി സെന്റ് ജോസഫ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളും കലോത്സവത്തിന് വേദിയാകും.19 ന് വൈകീട്ട് 5 ന് നടക്കുന്ന സമപാനസമ്മേളനം സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ഫാ.വര്‍ഗീസ് പാലത്തിങ്കല്‍ അധ്യക്ഷത വഹിക്കും.ഇന്നസെന്റ് എം.പി സമ്മാനദാനം നടത്തും.സ്റ്റേജിതരമത്സരങ്ങള്‍ 15 ന് തുടങ്ങും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!