കൊടകര :കുന്നത്തൃക്കോവില്‍ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷങ്ങളുടെ മുന്നോടിയായി ദേവസ്വത്തിന്റെയും ആഘോഷകമ്മറ്റിയുടെയും വിവിധ കാവടി സെറ്റുകളുടെയും വിപുലമായൊരു യോഗം നടന്നു. ബി.ഡി. ദേവസ്സി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
ചാലക്കുടി ഡി.വൈ.എസ്.പി.ടോമിസെബാസ്റ്റ്യന്, കൊടകര സി.ഐ. സുന്ദരന്‍, കൊടകര എസ്. ഐ. ഷണ്മുഖന്,ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. കൃഷ്ണകുമാര്‍, ക്ഷേത്രം പ്രസിഡന്റ് ഇ. കൃഷ്ണന് നായര്‍,സെക്രട്ടറി ഇ. രവീന്ദ്രന്, വൈസ് പ്രസിഡന്റ് ടി. ശിവന്, തുടങ്ങിയവര്‍ സംസാരിച്ചു. 27 നാണ് ഷഷ്ഠി.