കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലാസ്റ്റ് ഗ്രേഡ് മാതൃകാ പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാകുന്നു. നവംബര്‍ മാസത്തിലെ ശനിയാഴ്ചകളില്‍ വൈകീട്ട് 3 മണി മുതല്‍ ഗവ.എല്‍.പി. സ്കൂളില്‍ വെച്ചാണ് പരീക്ഷ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ വിഷയങ്ങളില്‍ നിന്നുമായി നൂറ് ചോദ്യങ്ങള്‍ തയ്യാറാക്കി ഒന്നേകാല്‍ മണിക്കൂറില്‍ നടത്തുന്ന മാതൃകാ പരീക്ഷക്കു ശേഷം വ്യക്തിഗത മാര്‍ക്കും, റാങ്ക് ലിസ്റ്റും പ്രസിദ്ധപ്പെടുത്തുന്നുണ്ട്.
പരീക്ഷകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് അമ്പിളി സോമന് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയന്‍ ജയന് അവണൂര്‍, എം.എസ്.സുജിത്ത്, കെ.ശരത് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാലയിലെ പിഎസ്സി പരീക്ഷ പഠന കൂട്ടായ്മയിലെ അംഗങ്ങളായ കെ.ഹേമ, കെ.കെ.കൈരളി, കെ.ശ്യം, കെ.എസ്.അഖില്‍, കെ.എസ്.നിധിന് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.