Breaking News

മോഹന്‍രാഘവന്റെ ഓര്‍മയ്ക്ക് മൂന്നാണ്ട്

Mohanടി.ഡിദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ആദ്യത്തേയും അവസാനത്തേതുമായ സിനിമയിലൂടെ ആസ്വാദകര്‍ക്ക് വേറിട്ടകാഴ്ചപ്പാടുകള്‍ സമ്മാനിച്ച മോഹന്‍രാഘവന്‍ ഓര്‍മായായിട്ട് ഇന്ന് മൂന്നാണ്ട്.മോഹന്‍രാഘവന്റെ സിനിമ ഏറെ ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെട്ടു.വിദേശങ്ങളില്‍നിന്നുപോലും ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടി.പറയേണ്ട കാര്യങ്ങള്‍ വേണ്ടരീതിയില്‍ വ്യക്തതയോടെ കൃത്യതയോടെ പറഞ്ഞ സിനിമയായിരുന്നു ടി.ഡി.ദാസന്‍.ക്രിത്രിമത്വങ്ങളൊന്നും ആ സിനിമയിലില്ല.ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയായിരുന്നതിനാല്‍ തന്നെയാണ് വിദേശരാജ്യങ്ങളിലും ചലച്ചിത്രമേളകളില്‍ ഈ ചിത്രം ശ്രദ്ധേയമായത്.

മോഹന്‍ ഏറെക്കാലം കാത്തുവച്ച് ഏറെ പ്രയാസപ്പെട്ട് ചെയ്ത ആദ്യസിനിമയായിരുന്നു അത്.ഫെഫ്ക അവാര്‍ഡും കേരളസംസ്ഥാനഅവാര്‍ഡുമൊക്കെ അദ്ദേഹം സ്വീകരിച്ചപ്പോള്‍ നിരവധി പേര്‍സാക്ഷികളായി. മാള അന്നമനട കല്ലൂരില്‍ 1963 മേയ് 20 നാണ് മോഹന്‍ രാഘവന്‍ ജനിച്ചത്.ഫിസിക്‌സില്‍ ബിരുദവും തിയേറ്റര്‍ ആര്‍ട്ട്‌സില്‍ ബിരുദാനന്തരബിരുദവും നേടിയിരുന്നു.പഠനകാലത്തും ശേഷവും ഒട്ടനവധി നാടകങ്ങള്‍ ചെയ്തിരുന്നു.ദേശീയ പുസ്‌കാരം നേടിയ ഡയറി ഓഫ് ഹൗസ് വൈഫ് എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥ ഇദ്ദേഹത്തിന്റേതാണ്.ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബിയുടെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിര്‍വഹിച്ചു.തിരക്കഥ പുസ്തകമായി പ്രസിദ്ധീകരിച്ചു.

സാധാരണക്കാരുടെ വേദനകളും വിഷമതകളും മോഹന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.സിനിമ മോഹന് ജീവിതോപാധിയായിരുന്നില്ല.സിനിമയില്‍നിന്നും ഒന്നും മോഹിക്കാത്തയാളായിരുന്നു മോഹന്‍.തന്റേതായി ഒരു സിനിമ പുറത്തുവരുന്നത് ഏറെ സ്വപ്നംകണ്ടിരുന്നു.ആ സ്വപ്നം പവണിഞ്ഞു അധികനാള്‍കഴിയുംമുമ്പേ മോഹന്‍ യാത്രയായി.സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷമാണ് സ്വന്തമായൊരു ചിത്രംചെയ്യണമെന്ന് മോഹനു മോഹമുണ്ടായത്. സുഹൃത്തുക്കളഉമായുള്ള സംഭാഷണങ്ങളില്‍ ഈ വിഷയം ചര്‍ച്ചയാവാറുണ്ട്.സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വളരെ ശ്രദ്ധിച്ചയാളാണ് മോഹന്‍.

കൂട്ടുകാരായിരുന്നു മോഹന്റെ സ്വത്ത്.ടി.ഡി.ദാസന്‍ സിനിമയുടെ രചനയിലും ചിത്രീകരണത്തിലും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.സുഹൃത്തുക്കളെ സംഘടിപ്പിച്ച് നാട്ടില്‍ നാടകസംഘം സംഘടിപ്പിച്ചിരുന്നു മോഹന്‍ രാഘവന്‍.സിനിമയുടെ ചിത്രീകരണവമായി ബന്ധപ്പെട്ടാണ് നാടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തത്ക്കാലം നിര്‍ത്തിവക്കുകയായിരുന്നു.ധാരാളം എഴുതുകയും വായിക്കുകയും ചെയ്യുമായിരുന്നു മോഹന്‍.ധാരാളം എഴുതിയതില്‍ ഒന്നാണ് ടി.ഡി.ദാസന്‍.പുതിയ സിനിമയുടെ രചനയ്ക്കിടയിലാണ് സ്‌നേഹവും നന്മയും ബാക്കിവച്ച് മോഹന്‍ രാഘവന്‍ യാത്രയായത്. .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!