Breaking News

വിജയലക്ഷ്മി കശുവണ്ടി കമ്പനിയില്‍ സൂചനാപണിമുടക്ക്

കൊടകര : മുരിയാട് വിജയലക്ഷ്മി കാഷ്യൂ കമ്പനിയില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സൂചനാപണിമുടക്ക് നടത്തി. തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കുക, കൂലി വര്‍ദ്ധനവ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പ്രതിഷേധ യോഗത്തില്‍ ബി.എം.എസ്. മേഖല പ്രസിഡന്റ് പ്രകാശന്‍ വെള്ളേത്ത് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു. പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധയോഗം ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് പി.സുന്ദരന്‍, ബീന സി.എം., സരോജം വി.ബി., വത്സല സി.എ. എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ ലളിത എം.എന്‍. നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!