Breaking News

ചാലക്കുടി ഉപജില്ലാകലോത്സവം മറ്റത്തൂര്‍ ശ്രീകൃഷ്ണയില്‍ നവംബര്‍ 15, 17, 18, 19 തിയതികളില്‍

ചാലക്കുടി  ഉപജില്ല  കലോത്സവത്തിന്റെ  സംഘക സമിതി രൂപീകരണം  മറ്റത്തൂര്‍ പഞ്ചായത്ത്  പ്രസിഡന്റ്  ബിന്ദു  ശിവദാസ്   നിര്‍വഹിക്കുന്നു
ചാലക്കുടി ഉപജില്ല കലോത്സവത്തിന്റെ സംഘക സമിതി രൂപീകരണം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസ് നിര്‍വഹിക്കുന്നു

കൊടകര : ചാലക്കുടി ഉപജില്ലാ സ്‌കൂള്‍കലോത്സവം  നവംബര്‍ 15, 17, 18, 19 തിയതികളില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ നടക്കും .  കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു . സ്‌കൂള്‍ മാനേജര്‍ സി .കെ ഗോപിനാഥ് അധ്യക്ഷനായിരുന്നു .

മൂന്നുമുറി പള്ളി വികാരി ഫാദര്‍ വര്‍ഗീസ് പാലത്തിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി . പ്രധാനാധ്യാപിക എം .മഞ്ജുള, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ് , എ .ഇ .ഒ .വിനോദ് കുമാര്‍ എം .ആര്‍ , ജില്ലാപഞ്ചായത്തംഗം ജയ്‌മോന്‍ താക്കൊല്‍ക്കാരന്‍ , മേരി മാത്യു , ടി .എം . ചന്ദ്രന്‍ , എ .കെ .രാജന്‍ , സാജു ജോര്‍ജ്ജ് , പ്രവീണ്‍ എം .കുമാര്‍ , പി .എസ്. സുരേന്ദ്രന്‍ , ജിഷു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!