Breaking News

കൊടകര മാധവന്റെ ഓര്‍മയ്ക്ക് പതിറ്റാണ്ട്

KODAKARAMADHAVANകൊടകര: ഗാനരചയിതാവും സംഗീതസംവിധായകനുമായ കൊടകര മാധവന്‍ ഓര്‍മയായിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. കൊടകര മനക്കുളങ്ങര കളരിക്കല്‍ നാരായണക്കുറുപ്പിന്റേയും കല്യാണിയമ്മയുടേയും ഇളയമകനായി 1939ല്‍ ജനിച്ച മാധവന്‍ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചശേഷം തിരുവനന്തപുരത്ത് ഡാന്‍സര്‍ ചന്ദ്രശേഖറിന്റെ ഓപ്പറയില്‍ ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചു.

പിന്നീട് മദ്രാസിലെത്തിയ മാധവന്‍ ദേവരാജന്‍ മാസ്റ്ററിന്റെ സഹായത്തോടെ സംഘഗാനങ്ങള്‍ക്ക് ഈണമിട്ടു.തുടര്‍ന്ന് ദേവരാജന്‍ മാസ്റ്ററുടെ തന്നെ കൊല്ലം കാളിദാസകലാകേന്ദ്രത്തില്‍ പാടാന്‍ എത്തി.അവിടെ നിന്നും വിരമിച്ചതിനു ശേഷം നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുവാന്‍ തുടങ്ങി.കാളീചക്രം എന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചുവെങ്കിലും അത് പുറത്തെത്തിയില്ല.രാരീരം ആണ് മാധവന്റെ പേരു മലയാളസംഗീത സംവിധായകരുടെ പട്ടികയിലേക്ക് ഉയര്‍ത്തിയ ചിത്രം.

കൊടകരയുടെ പേര് സിനിമാരംഗത്തും സംഗീതരംഗത്തും എത്തിച്ച പ്രതിഭാധനനായ ഗായകനായിരുന്നു മാധവന്‍. മാത്രമല്ല സംഗീതസംവധാനരംഗത്ത് ഇദ്ദേഹം ഏറെ ശ്രദ്ദേയനായിരുന്നു.മമ്മൂട്ടി ചിത്രമായ രാരീരം പോലെ 10 കണക്കിന് സിനിമകള്‍ക്ക് ഇദ്ദേഹം ഈണം കൊടുത്തു. രാരീരത്തിലെ രാരീരം രാ….രീരം…..എന്ന ഗാനം യേശുദാസ് പാടി ധന്യമാക്കിയതാണ്..

മലയാള പുണ്യമായ നിരവതി ഗായികാ ഗായകന്മാരെ പാടിപ്പിച്ചിട്ട്ള്ള സംഗീത സംവിധായകനാണ് കൊടകര മാധവന്‍. നിരവധി അയ്യപ്പ ഭക്തി ഗാനങ്ങള്‍ക്കും അദേഹം ഈണം പകര്‍ന്നു. 1990ല്‍ പുറത്തിറങ്ങിയ പഞ്ചവാദ്യം എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ… എന്ന് തുടങ്ങുന്ന ഈ ഗാനം ഇന്നു സംഗീത പ്രേമികളെ കോരിത്തരിപ്പിക്കുന്നു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!