Breaking News

പൂര്‍വ്വവിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം നടത്തി

KDA Govt School Poorva vidyarthi Sangamamകൊടകര : കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ 2005-2006 എസ്.എസ്.എല്‍.സി. ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി അദ്ധ്യാപക സംഗമം നടത്തി. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ എട്ട് മാവിന്‍ തൈകള്‍ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്.

മുന്‍ പ്രധാന അദ്ധ്യാപിക എയ്ഞ്ചലീന  പൊതുയോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അധ്യാപിക ശാലിനി സുദര്‍ശനന്‍ അദ്ധ്യക്ഷയായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മോഹന്‍ദാസ്  മുഖ്യാതിഥിയായി. ദേശീയ-സംസ്ഥാന-ജില്ലാ അദ്യാപക അവാര്‍ഡ് ജേതാക്കളായ എ.വൈ. മോഹന്‍ദാസ്, ഡി.യു. സുദര്‍ശനന്‍, ജോസ് ജെ. കാളന്‍, സി.സി. പോള്‍സന്‍, ഫാത്തിമ ,നിഴലാട്ടം ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ലഭിച്ച ജയന്തന്‍ വെള്ളാന്ത്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!