Breaking News

‘നാദബ്രഹ്മം’ സാംസ്‌കാരിക സമ്മേളനം നടത്തി

101 മണിക്കൂര്‍ ലക്ഷ്യമിട്ട് ശുകപുരം ദിലീപ് നടത്തുന്ന തയന്ബക സമര്‍പ്പണമായ നാദബ്രഹ്മം 2014 നു മുന്നോടിയായി നടത്തിയ സംസ്‌കരികസമ്മെളനം സി.എന്‍ ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
101 മണിക്കൂര്‍ ലക്ഷ്യമിട്ട് ശുകപുരം ദിലീപ് നടത്തുന്ന തയന്ബക സമര്‍പ്പണമായ നാദബ്രഹ്മം 2014 നു മുന്നോടിയായി നടത്തിയ സംസ്‌കരികസമ്മെളനം സി.എന്‍ ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: ലിംക ബുക്ക് ഓഫ് റെക്കോഡ് ലക്ഷ്യമിട്ട് ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണത്തിനു മുന്നോടിയായി കൊളത്തൂരില്‍ സാംസ്‌കാരിക സമ്മേളനം നടത്തി. ‘നാദബ്രഹ്മം’ എന്ന പരിപാടി കൊളത്തൂര്‍ തൂപ്പങ്കാവ് ക്ഷേത്രസന്നിധിയില്‍ സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷനായി. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. സംഗീതജ്ഞന്‍ പാലക്കാട് ശ്രീറാം അനുഗ്രഹപ്രഭാഷണം നടത്തി.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായര്‍ ദിലീപിന് ഉപഹാരം നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍, പറപ്പൂക്കര പഞ്ചായത്തംഗങ്ങളായ ടി.ആര്‍. ലാലു, വിജിനി മനോജ്, നന്ദിനി രമേശന്‍, തൂപ്പങ്കാവ് ക്ഷേത്രം ട്രസ്റ്റി എന്‍.കെ. പരമേശ്വരന്‍ നമ്പൂതിരി, വളാഞ്ചേരി മേളം ട്രസ്റ്റ് ചെയര്‍മാന്‍ രാമകൃഷ്ണന്‍, മുതിര്‍ന്ന തായമ്പക കലാകാരന്‍മാരായ സദനം വാസുദേവന്‍നായര്‍, കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍, സംഘാടക സമിതി ചെയര്‍മാന്‍ എന്‍.പി. മുരളി, ജന. കണ്‍വീനര്‍ ആര്‍. പ്രവീണ്‍കുമാര്‍, കൊടകര ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ദിലീപ് തായമ്പകയില്‍ ഇന്ന് നിലനില്‍ക്കുന്ന പതികാലം വലിയപതികാലമായി രംഗത്ത് അവതരിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!