Breaking News

നാടെങ്ങും ഓണാഘോഷം..

KDA St Joseph Forane Church Onaghoshamകൊടകര : സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ പള്ളിയങ്കണത്തില്‍ ഓണാഘോഷവും മത്സരങ്ങളും നടത്തി. ഓണാഘോഷം ഇടവക വികാരി ഫാ. തോമാസ് ആലൂക്കല്‍ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. റോബി താളിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി പ്രസിഡന്റ് തോമാസ് കല്ലേലി, സെക്രട്ടറി വര്‍ഗ്ഗീസ് കണ്ണമ്പിള്ളി, ട്രഷറര്‍ ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി, കൈകാരന്മാരായ ജോസ് വടക്കേത്തല, വിനയ് ഏറ്റുമാനൂക്കാരന്‍, ജോസ് കോച്ചക്കാടന്‍, മതബോധനം ഹെഡ്മാസ്റ്റര്‍ ഡേവീസ് മംഗലന്‍, കേന്ദ്രസമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് കോച്ചക്കാടന്‍, സേവി മറ്റത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൊടകര: വാസുപുരം എന്‍.എസ്.എസ്. കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു.  പൂക്കളമത്സരം, തിരുവാതിരക്കളി, വടംവലി മത്സരം തുടങ്ങിവ ഉണ്ടായിരുന്നു.  ശാഖാ സെക്രട്ടറി ടി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.  മഹിളാസമാജം പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണന്‍ സ്വാഗതവും സജീവന്‍ കറുത്തേടത്ത് നന്ദിയും പ്രകാശിപ്പിച്ചു.

onamkaliകൊടകര : സൗഹൃദ കലാവേദിയുടെ ഏഴാമത് അഖിലകേരള ഓണംകളിമത്സരം കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.

കൊടകര : ഗാന്ധിനഗര്‍ ഏകലവ്യകലാകായികസമിതിയുടെ ആഭിമുഖ്യത്തില്‍  ഓണാഘോഷം നടന്നു. ഉറിയടി, തലയിണത്തല്ല്, കസേരക്കളി, സൂജിയും നൂലും കോര്‍ക്കല്‍ തുടങ്ങി നിരവധി മത്സരങ്ങള്‍ ഉണ്ടായി. കൊടകര സി.ഐ. കെ.സുമേഷ് സമ്മാനദാനം നടത്തി.

കൊടകര: വാസുപുരം എന്‍.എസ്.എസ്. കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു.  പൂക്കളമത്സരം, തിരുവാതിരക്കളി, വടംവലി മത്സരം തുടങ്ങിവ ഉണ്ടായിരുന്നു.  ശാഖാ സെക്രട്ടറി ടി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.  മഹിളാസമാജം പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണന്‍ സ്വാഗതവും സജീവന്‍ കറുത്തേടത്ത് നന്ദിയും പ്രകാശിപ്പിച്ചു.

മൂന്നുമുറി: മൂന്നുമുറി ഓണാഘോഷ കമ്മിറ്റി ഒരുക്കിയ മൂന്നാമത് ഓണംകളി മത്സരം മൂന്നുമുറി  ശ്രീ കൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ബഹുമാനപ്പെട്ട പുതുക്കാട് നിയോജകമണ്ഡലം MLA പ്രൊഫ. രവീന്ദ്രനാഥ് നിര്‍വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സി. കെ. ഗോപിനാഥന്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ഷീല വിപിനചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ട്യൂണ്‍സ് ഇരിങ്ങാലക്കുട, ബ്രദേര്‍സ് കലാഭവന്‍ പൂപ്പത്തി എന്നീ ടീമുകള്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!