Breaking News

എസ്.എന്‍.ഡി.പി. യോഗം ജാതി സംഘടന തന്നെ ; ആര്‍ക്കും സംശയം വേണ്ടെന്ന് തുഷാര്‍ വെളളാപ്പിളളി

KDA SNDP Thushar Vellappillyകൊടകര : എസ്.എന്‍.ഡി.പി. യോഗം ജാതി സംഘടന തന്നെയാണെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെളളാപ്പിളളി. എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തുഷാര്‍. മതേതരത്വം പ്രസംഗിക്കുന്ന നേതാക്കള്‍ 81 ശതമാനം മുസ്ലീം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ മാപ്പിള ഗവണ്‍മെന്റ് സ്‌കൂള്‍ എന്ന പേരിലേയ്ക്ക് മാറ്റണമെന്ന നിയമം കണ്ടില്ലെന്ന് നടിക്കുകയാണ്. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത പിന്നോക്ക വികസന കോര്‍പ്പറേഷനെ സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്നും തുഷാര്‍ കുറ്റപ്പെടുത്തി. എസ്.എന്‍.ഡി.പി. നേതാക്കള്‍ക്ക് മാത്രം ജാതി പറയാന്‍ അവകാശമില്ലെന്ന് പറയുന്ന നേതാക്കള്‍ക്ക് മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വാരിക്കോരി നല്കാന്‍ ജാതി തടസ്സമില്ലെന്നും തുഷാര്‍ പറഞ്ഞു.

KDA SNDP Gosha Yathraപൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിന്നും താളമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര, ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെത്തിയ ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. പൊതുസമ്മേളനം ആരംഭിച്ച് അരമണിക്കൂറിന് ശേഷമാണ് ഘോഷയാത്ര സമാപിച്ചത്. യൂണിയന്‍ പ്രസിഡണ്ട് സുന്ദരന്‍ മുത്തമ്പാടന്‍ അദ്ധ്യക്ഷനായിരുന്നു. യോഗം കൗണ്‍സിലര്‍ കെ.കെ. ബിനു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ സജീവ് കുമാര്‍ കല്ലട, യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍, വൈസ് പ്രസിഡണ്ട് വി.സി. പ്രഭാകരന്‍, യോഗം ഡയറക്ടര്‍മാരായ ഇ.ആര്‍. വിനയന്‍, ഇ.കെ. ബൈജു, എം.ബി. ചക്രപാണി ശാന്തികള്‍, വനിതസംഘം യൂണിയന്‍ പ്രസിഡണ്ട് ലൗലി സുധീര്‍ ബേബി, സെക്രട്ടറി മിനി പരമേശ്വരന്‍, ശാരദ ഭാസില്‍, സി.കെ. മോഹന്‍ദാസ്, സുഗതന്‍, ശശി, സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KDA SNDP Anumothichuസിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ ചെറുകുന്ന് ശാഖാംഗം കിരണ്‍ തോട്ടുപുറത്തിനെ യോഗം വൈസ് പ്രസിഡണ്ട് ചടങ്ങില്‍ ആദരിച്ചു. യൂണിയനിലെ 45 ശാഖകളില്‍ നിന്നും മത്സര അടിസ്ഥാനത്തില്‍ ഘോഷയാത്രയില്‍ പങ്കെടുത്ത് സമ്മാനഅര്‍ഹരായ ശാഖകള്‍ക്കുളള അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
റിപ്പോര്‍ട്ട് : ദേശവാര്‍ത്ത

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!