Breaking News

കോടാലി കുഞ്ഞെലിപ്പാറയില്‍ പെട്ടിക്കട കത്തിനശിച്ച നിലയില്‍

കോടാലി കുഞ്ഞെലിപ്പാറയില്‍  കത്തി നശിച്ച പെട്ടിക്കട
കോടാലി കുഞ്ഞെലിപ്പാറയില്‍ കത്തി നശിച്ച പെട്ടിക്കട

കോടാലി: മൂന്നുമുറി കുഞ്ഞാലിപ്പാറയില്‍ റോഡരികിലെ പെട്ടിക്കട കത്തിനശിച്ചു. ഒമ്പതുങ്ങല്‍ കടുപ്പശ്ശേരി ശിവരാമന്റെയാണ് പെട്ടിക്കട. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ ശബ്ദം കേട്ടതിനെത്തുടര്‍ന്ന്  സമീപവാസികള്‍ നോക്കിയപ്പോഴാണ് പെട്ടിക്കട അഗ്നിക്കിരയായത് കണ്ടത്.

35 വര്‍ഷം കോടാലിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കട കഴിഞ്ഞ 6 വര്‍ഷമായി ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കടയിലെ സ്റ്റേഷനറി, ബേക്കറി സാധനങ്ങളും ഫോണ്‍കാര്‍ഡുകളും 3000 രൂപയും കത്തിനശിച്ചു.5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!