Breaking News

കൊടകരപുരാണം പുതിയ രൂപത്തിലും ഭാവത്തിലും ഡിസി ബുക്‌സിലൂടെ

kodakarapuraanamകൊടകര : ചിരി കൊണ്ട് കൊടകരയെ മലയാളത്തില്‍ അടയാളപ്പെടുത്തിയ പുസ്തകമാണ് വിശാലമനസ്‌ക്കന്‍ എന്നാ സജീവ് എടത്താടന്റെ കൊടകര പുരാണം. മലയാളം ബ്ലോഗില്‍ നിന്ന് ആദ്യമായി പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ചരിത്രമായതും ആ പുസ്തകം തന്നെ. നാടിന്റെ അകവും പുറവും കണ്ട എഴുത്താണ്‌ ‘കൊടകര പുരാണം’. നര്‍മ്മത്തിന്റെ താമരനൂല്‍കൊണ്ട്‌ കഥകള്‍ കൊരുക്കാനുള്ള ഈ എഴുത്തുകാരന്റെ കരവിരുതിന്‌ മലയാളത്തില്‍ അധികം മാതൃകകളില്ല.

പുസ്തകം വായിക്കാനെടുക്കുന്ന ഒരു വായനക്കാരന്റെ മനസ്സ്‌ എങ്ങനെയായിരിക്കും എന്ന പ്രധാനപ്പെട്ട ഒരറിവ്‌ ഉടനീളം പുലര്‍ത്തുന്നതുകൊണ്ട്‌ ഒറ്റയിരിപ്പില്‍ ഇതു മുഴുവന്‍ വായിക്കാം. മലയാളത്തില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ ബ്ലോഗ്‌ സാഹിത്യകൃതിയാണിത്‌.

കൊടകര പുരാണം പുതിയ രൂപത്തിലും ഭാവത്തിലും ഡിസി ബുക്‌സ് പ്രസിദ്ധികരിക്കുന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഓഗസ്റ്റ് 22 അം തിയതി വൈകുന്നേരം നാലുമണിക്ക് പ്രകാശനം ചെയ്യുന്നു.അക്ബര്‍ കക്കട്ടില്‍ അധ്യക്ഷത വഹിക്കും. ബെന്യാമിന്‍ പുസ്തകം പ്രകാശനം ചെയ്യും.  കൊടകരയുടെ വിശാലമനസ്‌ക്കന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകള്‍.

സജീവ് എടത്താടനെ ഒന്ന് പരിചയപ്പെടാം
1972 ജനുവരി 14ന് കൊടകരയില്‍ ജനനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.കോം ബിരുദം. 1996 മുതല്‍ ദുബായിയിലെ ഒരു ലോജിസ്റ്റിക് കമ്പനിയില്‍ ജോലി. 2005 സെപ്റ്റംബര്‍ മുതല്‍ മലയാള ബ്ലോഗിങ്ങ് രംഗത്ത് സജീവം. ഭാഷാഇന്ത്യ.കോം നടത്തിയ “ഇന്‍ഡിക് ബ്ലോഗേഴ്സ് അവാര്‍ഡ്സ്” മത്സരത്തില്‍ മികച്ച മലയാളം ബ്ലോഗായി സജീവ് എടത്താടന്റെ “കൊടകരപുരാണം” തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൈക്രോ സോഫ്റ്റിന്റെ കീഴിലുള്ള ഭാഷാ ഇന്ത്യ ഏര്‍പ്പെടുത്തിയ 2006ലെ ഏറ്റവും നല്ല മലയാളം ബ്ലോഗര്‍ അവാര്‍ഡ് ലഭിച്ചു.
വിലാസം : എടത്താടന്‍ വീട്, കൊടകര പി.ഒ., തൃശൂര്‍ – 680684

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!