Breaking News

വെള്ളിക്കുളങ്ങര – നായാട്ടുകുണ്ട് റോഡ് തകര്‍ന്നു

വെള്ളിക്കുളങ്ങര നായാട്ടുകുണ്ട് റോഡില്‍ വെള്ളം കെട്ടിനിന്ന് മെറ്റല്‍ അടര്‍ന്ന് കുഴികളായി കിലോമീറ്ററുകളോളം തകര്‍ന്ന് കിടക്കുന്നു.
വെള്ളിക്കുളങ്ങര നായാട്ടുകുണ്ട് റോഡില്‍ വെള്ളം കെട്ടിനിന്ന് മെറ്റല്‍ അടര്‍ന്ന് കുഴികളായി കിലോമീറ്ററുകളോളം തകര്‍ന്ന് കിടക്കുന്നു.

കൊടകര: വെള്ളിക്കുളങ്ങര നായാട്ടുകുണ്ട് റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. മഴക്കാലമായതോടെ റോഡില്‍ വെള്ളം കെട്ടിനിന്ന് മെറ്റല്‍ അടര്‍ന്ന് കുഴികളായി കിലോമീറ്ററുകളോളം തകര്‍ന്ന് കിടക്കുകയാണ്.

മലയോട് ചേര്‍ന്ന ഉയര്‍ന്ന പ്രദേശമായതിനാല്‍ ഉറവവെള്ളം റോഡില്‍ കെട്ടിനില്‍ക്കുകയും റോഡ് തകരുകയും ചെയ്യുന്നു. വേണ്ടത്ര കാനകള്‍ നിര്‍മിക്കുകയും റോഡ് ഉയര്‍ത്തുകയും ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാമെന്നും നാട്ടുകാര്‍ പറഞ്ഞു. ചൊക്കന, പാലപ്പിള്ളി, കുണ്ടായി എന്നിവിടങ്ങളിലേക്കുള്ള തോട്ടം തൊഴിലാളികളും സ്‌കൂള്‍ വാഹനങ്ങളും ഭാരവാഹനങ്ങളും പോകുന്ന റോഡിന്റെ വശങ്ങളും ഇടിഞ്ഞിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!