Breaking News

ചെരുപ്പു കമ്പനിക്കെതിരെ തെറ്റിധാരണ പരത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നുവെന്ന് ഉടമകള്‍

കൊടകര : ചെമ്പുച്ചിറയില്‍ ആരംഭിക്കുന്ന എ.സി. ഏജന്‍സീസ് ചെരുപ്പ് കമ്പനിക്കെതിരെ തെറ്റിധാരണ പരത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയുന്നുവെന്ന് ഉടമകള്‍. പ്രസ്തുത കമ്പനിക്കെതിരെ പഞ്ചായത്ത് ഭരണസമിതിയും നിരവധി തടസങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് ഏകജാലകം വഴി അപേക്ഷ നല്‍കിയതിനെതുടര്‍ന്ന് കമ്പനിക്ക് എല്ലാവിധ അനുമതിയും ലഭിച്ചുവെന്നും ഉടമകള്‍ പറഞ്ഞു.

കമ്പനിക്കെതിരെ പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിലും കോടതിയിലും പരാധികള്‍ നല്‍കിയെങ്കിലും അതെല്ലാം തള്ളുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ഇതിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിവിധി നേടിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ അറിയിച്ചു. ശ്രീധരന്‍ എ.സി., ശ്രീകാന്ത് എ.എസ്., വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!