Breaking News

അപ്പോളോ ടയേഴ്‌സ് ഐ.എന്‍.ടി.യു.സി. യൂണിയന്‍ ധര്‍ണ്ണ നടത്തി

അപ്പോളൊ ടയേഴ്‌സ് കമ്പനിക്കുമുന്നില്‍ നടത്തിയ ധര്‍ണ്ണ ജനറല്‍ സെക്രട്ടറി ജോയ് കോക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
അപ്പോളൊ ടയേഴ്‌സ് കമ്പനിക്കുമുന്നില്‍ നടത്തിയ ധര്‍ണ്ണ ജനറല്‍ സെക്രട്ടറി ജോയ് കോക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് & വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) വിവിധ ആവശ്യങ്ങളുന്നയിച്ച് കമ്പനിക്കുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ജീവനക്കാരുടെ ആശ്രിതനിയമനവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പ് വരുത്തുക, കമ്പനിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മദര്‍ പ്ലാന്റിന് ആവശ്യമായ പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണനടത്തിയത്.

ജനറല്‍ സെക്രട്ടറി ജോയ് കോക്കാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ജോണി പുല്ലന്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ ജെസ്റ്റിന്‍ ഡൊമിനിക്, കെ.വി.പോള്‍സന്‍, ജോയിന്റ് സെക്രട്ടറിമാരായ ഡേവീസ് കോക്കാടന്‍, ഷൈന്‍ മുണ്ടക്കല്‍, വി.എസ്. നിക്‌സന്‍, പോള്‍ മംഗലന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!