കൊടകര : ചാലക്കുടിമണ്ഡലത്തില്പെട്ട കൊടകര ഗ്രാമപഞ്ചായത്തിലെ 3,4 വാര്‍ഡുകളോട് ചേര്ന്ന്കിടക്കുന്നതും ഇപ്പോള്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാംവാര്ഡില് ഉള്‍പ്പെട്ടിട്ടുള്ളതുമായ കുഴിക്കാണി പ്രദേശത്തെ കൊടകര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബി.ഡി.ദേവസി എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കൊടകര,മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ തീരുമാനങ്ങളും അപേക്ഷയും സര്‍ക്കാരില്‍ മുമ്പ് സമര്‍പ്പിച്ചിട്ടുള്ളതാണെന്നും സബ്മിഷനില്‍ സൂചിപ്പിച്ചു.എ ന്നാല് പഞ്ചായത്തീരാജ് ആക്ട്പ്രകാരം 2 ഗ്രാമപഞ്ചായത്തിലേയും ഭരണസമിതിയുടെ കാലാവധി തീരാതെ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള വിപുലപ്പെടുത്താനൊ കുറയ്ക്കാനോ സാധിക്കില്ലെന്ന് സബ്മിഷനുള്ള മറുപടിയില്‍ അറിയിച്ചു.