Breaking News

മാമ്പഴക്കാലം ക്യാമ്പ് തുടങ്ങി

KDA Mambashakkalam Camp Mattathur 2

കൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മറ്റത്തൂര്‍ക്കുന്ന് പത്തൊമ്പതാം വാര്‍ഡില്‍ മാമ്പഴക്കാലം വിനോദ-വിജ്ഞാന വിരുന്ന് തുടങ്ങി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രംഗചേതന ഡയറക്ടറും നാടക പ്രവര്‍ത്തകനുമായ കെ.വി. ഗണേഷ് മുഖ്യാതിഥിയായിരുന്നു. വിനോദ് കൊടകര അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ കെ. പ്രസാദ് ക്യാമ്പ് വിശദീകരണം നടത്തി. സിസ്റ്റര്‍ ദീപ്തി, സിസ്റ്റര്‍ ജസ്‌ന എന്നിവര്‍ ക്ലാസെടുത്തു. ഏകദേശം 40 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ ക്യാമ്പ് മെയ് 30 ന് സമാപിക്കും. വാര്‍ഡ് മെമ്പര്‍ കെ. പ്രസാദിന്റെ വീട്ടുമുറ്റത്താണ് ക്യാമ്പ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447673595 എന്ന നമ്പറില്‍ ബന്ധപ്പെടുക.KDA Mambashakkalam Camp Mattathur

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!