Breaking News

ഹീല്‍ സ്‌പെഷ്യല്‍ സ്‌കൂളിന് തറക്കല്ലിട്ടു.

tharakkallittuകൊടകര : ഏപ്രില്‍ 8 ന് ഹീല്‍ ചാരിറ്റിബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  ജന്മനാല്‍ ശാരീരികവും മാനസികവും ബുദ്ധിപരവുമായ നിരവധി വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് പ്രശ്‌നപരിഹാരാര്‍ത്ഥം പരിശീലനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ദ്ധരുടെ സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നല്‍കുന്നതിനായി പേരാമ്പ്രയില്‍  ഹീല്‍ സ്‌പെഷ്യല്‍  സ്‌കൂള്‍ എന്ന സ്ഥാപനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഫാ. പോള്‍ അംബൂക്കന്‍ (ഡയറക്ടര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി) നിര്‍വ്വഹിച്ചു.

ഹീല്‍ ചാരിറ്റിബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് കരിമുണ്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജഗത് ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ പി. കെ. സുബ്രഹ്മണ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രനില ഗിരീശന്‍, വാര്‍ഡ് മെമ്പര്‍ ലത ഷാജു, അഡ്വ. ഇ. എം. ജോസഫ് ഇടശ്ശേരി, എം.എസ്. സുനില്‍, നിവേദിത ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!