Vodafone Mini Store @ Kodakara

Videos

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ശുകപുരം ദീലീപിന്റെ നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീസന്നിധിയില്‍ നടന്ന 101 മണിക്കൂര്‍ മാരത്തോണ്‍ ഇരട്ടത്തായമ്പക….ശുകപുരം ദീലീപിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങള്‍..!

കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ 101 കുറുംകുഴല്‍ അകമ്പടിയോടെ കൊടകര ശിവരാമന്‍ നായരെ വരവേല്‍ക്കുന്നു.!
കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ 101 കുറുംകുഴല്‍ അകമ്പടിയോടെ കൊടകര ശിവരാമന്‍ നായരെ വരവേല്‍ക്കുന്നു.!
കനകമല മാര്‍ത്തോമ കുരിശുമുടി തീർത്ഥാടനം 2014…..!
നവതി ആഘോഷിക്കുന്ന പേരാമ്പ്ര സെന്റ്‌:ആന്റണീസ് യു. പി.സ്കൂൾ…..!
ഒത്തിരി ഓർമ്മകൾ ഉറങ്ങുന്ന നമ്മുടെ സ്വന്തം ഗ്രൌണ്ട്…!

ഓണം കളിക്കിടെ ഒരു “വെള്ളം” കളി…. കൊടകരക്കാർ അങ്ങനെയാണ് പട്ടുകെട്ടാൽ ഒന്ന് കളിക്കാതെ പോവാനേ പറ്റില്ല..
എന്തിന് അധികം കൊടകര ഷഷ്ടിക്ക് ഒന്ന് തുള്ളാൻ കൊതിക്കാത്ത മനസ്സുകൾ ഉണ്ടാവില്ല. അതിനു “വെള്ളം” വേണം എന്ന നിർഭന്ധവും ഇല്ല.  

കോടശ്ശേരി മലയിലേക്ക് ഒരു യാത്ര.. ഈ പച്ചപ്പും മനോഹാരിതയും നമ്മുടെ മനസ്സിന് ഒരു കുളിർമ്മ ഏകുന്നു. അതിമനോഹരമാണ് നമ്മുടെ നാട് ഇതു എന്നും ഇങ്ങനെ തന്നെ നിലനില്ക്കട്ടെ. 

മനസ്സിൻ മണി ചിമിഴിൽ… പനിനീർതുള്ളിപോൽ…
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓർമ്മകൾ….
കോരിച്ചൊരിയുന്ന മഴയത്ത് നമ്മുടെ കൊടകരയിലൂടെ ഒരു യാത്ര.. www.nammudekodakara.com.
2013 ജൂണ്‍/ജൂലൈ മാസത്തിൽ പെയ്തെ മഴ, വിവിധ ദിവസങ്ങളിൽ ഞങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ.

രാക്കിളിതൻ വഴിമറയും… നോവിൻ പെരുമഴക്കാലം…
കോരിച്ചൊരിയുന്ന മഴയത്ത് നമ്മുടെ കൊടകരയിലൂടെ ഒരു യാത്ര.. www.nammudekodakara.com.
2013 ജൂണ്‍/ജൂലൈ മാസത്തിൽ പെയ്തെ മഴ, വിവിധ ദിവസങ്ങളിൽ ഞങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ.

കോരിച്ചൊരിയുന്ന മഴയത്ത് നമ്മുടെ കൊടകരയിലൂടെ ഒരു യാത്ര.. www.nammudekodakara.com.
2013 ജൂണ്‍/ജൂലൈ മാസത്തിൽ പെയ്തെ മഴ, വിവിധ ദിവസങ്ങളിൽ ഞങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ.

ആഷാടം പാടുമ്പോൾ.. ആത്മാവിൻ രാഗങ്ങൾ.. ആനന്ദ നൃത്തം ആടുമ്പോൾ…
കോരിച്ചൊരിയുന്ന മഴയത്ത് നമ്മുടെ കൊടകരയിലൂടെ ഒരു യാത്ര.. www.nammudekodakara.com.
2013 ജൂണ്‍/ജൂലൈ മാസത്തിൽ പെയ്തെ മഴ, വിവിധ ദിവസങ്ങളിൽ ഞങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ. 

ആരും ചോദിയ്ക്കാൻ എല്ലാതതുകൊണ്ടല്ല. ചോദിയ്ക്കാൻ നാവിനു കരുത്തില്ല. ഇവിടെ ഇപ്പോൾ പൂർണ്ണമായ നിയമലഘനം ആണ്. ഗുണ്ടായിസം ആണ് . റെവന്യൂ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യെറിയിരിക്കുന്നു. എല്ലാത്തിനും ഒത്താശ ചെയ്തുകൊണ്ട് സർക്കാരും..!! കഷ്ട്ടം..!! നമ്മുടെ നാടിൻറെ ഒരു ഗതികേട്. ഭൂമി മാതാവേ ക്ഷമിക്കുക നീ….!!കുഞ്ഞാലിപ്പാറയിലെ ക്വാറിക്കെതിരെ ഏഷ്യാനെറ്റിലെ കണ്ണാടിയിൽ വന്ന റിപ്പോർട്ട്‌. 2013 ജൂലൈ 27.  

2013 പ്രതിഷ്ഠാദിനതോടനുബന്ദിച്ച്‌ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന അക്ഷരശ്ലോക സദസ്സ്. .   

ഏഷ്യാനെറ്റിന്റെ കൃഷിദീപത്തിൽ നമ്മുടെ കോടാലി സ്കൂൾ . . .   

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2013 – പഞ്ചവാദ്യം – അയിലൂര്‍ അനന്തനാരായണൻ 

ചാലക്കുടിയിൽ നിന്നും കൊടകരയിലെക്കുള്ള ഒരു യാത്ര. കൂടെ നല്ല ഇമ്പം ഉള്ള പാട്ടുകൂടെ ആവുമ്പോളോ. . .

അഖിലേന്ത്യ സെവൻസ് ഫുട്ബോൾ 2013 : ഇതു ഇത്തവണ ഒരു കളിപോലും കാണാൻ പറ്റാതിരുന്നവര്ക്കായി സമർപ്പിക്കുന്നു.

മേളകലയില്‍ കൊട്ടിക്കയറാന്‍ കൊടകരയില്‍നിന്നും…

മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരി കൊട്ടിക്കയറാന്‍ കൊടകരയില്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നു. കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേളകലാ സംഗീതസമിതിയുടെ മേളപരിശീലനത്തിന്റെ മൂന്നാം ബാച്ചിലാണ്‌ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വാദ്യവിദ്യ പരിശീലിക്കുന്നത്‌.ദിവസവും രാവിലെ കാവില്‍ എന്‍.എസ്‌.എസ്‌.കരയോഗം ഹാളിലാണ്‌ പരിശീലനം.

പഞ്ചാരിയുടെ 96 അക്ഷരത്തിലുള്ള പതികാലം മുതല്‍ ഇവിടെ പരിശീലിപ്പിക്കുന്നു. കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലാണ്‌ പഠനം നടക്കുന്നത്‌. മേളകലയിലെ ഏററവും പ്രധാനപ്പെട്ട ഒരു മേളമാണ പഞ്ചാരി. പഞ്ചാരി തുടങ്ങിയാല്‍ 10 നാഴിക എന്നാണ്‌ ചൊല്ല്‌.5 കാലത്തിലുള്ള ഈ മേളത്തിന്റെ ഒന്നു മുതല്‍ 5 വരെയുള്ള കാലങ്ങള്‍ യഥാക്രമം 96,48,24,12,6 എന്നിങ്ങനെ അക്ഷരത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

അറിവിന്‍റെയും വിനോദത്തിന്‍റെയും ” മാമ്പഴക്കാലം ” 2013 മെയ്‌ 15ന്നു സമാപിക്കുന്നു

വിനോദവും വിജ്ഞാനവും ചേര്‍ത്ത് കുട്ടികളില്‍ സര്‍ഗ്ഗാത്മകതയും വ്യക്തിത്വ വികസനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്‌ കെ .പ്രസാദിന്‍റെ പത്തൊമ്പതാം വാര്‍ഡില്‍ ” മാമ്പഴക്കാലം ” ക്യാമ്പ്‌ ആരംഭിച്ചു . 2013 മെയ്‌ 15 നാണ് ക്യാമ്പ്‌ സമാപിക്കുക .
പൂനിലാർകാവ് ക്ഷേത്രത്തിലെ ത്രക്കാർത്തിക മഹോത്സവം. കൊടകര പൂനിലാർകാവ് ക്ഷേത്രത്തിലെ ത്രക്കാർത്തിക മഹോത്സവം 2012 ലെ ചില പ്രസക്തഭാഗങ്ങൾ… ഇതു നമ്മുടെ പ്രവാസികൾക്കായി സമർപ്പിക്കുന്നു…

മ്മടെ തൃശൂർപൂരം വരവായി…!!പൂരം വരവായി…!! Thrissur Pooram 2013 Theme Song..

സന്മനസുള്ളവര്‍ പ്രസാദിനെ സഹായിക്കുക….ഇരുവൃക്കകളും തകരാറിലായ ഈ യുവാവ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസി്‌സ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക നല്‍കാമെന്ന് ഒരു മനുഷ്യ സ്‌നേഹി വാഗ്ദാനം ചെയ്തിട്ടും ശസ്ത്രക്രിയക്കുള്ള പണം തികയാതെ വിഷമിക്കുകയാണ് പ്രസാദ് എന്ന ഈ ചെറുപ്പക്കാരന്‍. നിത്യവൃത്തിക്കായി കോടാലി ടൗമില്‍ ലോട്ടരി വില്‍പ്പന നടത്തുകയാണിയാള്‍. സന്മനസുള്ളവര്‍ പ്രസാദിനെ സഹായിക്കുക. എ.വി.പ്രസാദ്, ആളൂരുത്താന്‍ വീട്, കോടാലി, പി.ഒ.പാഡി., തൃശൂര്‍ ജില്ല 680699

ഐ മിസ്സ്‌ കൊടകര …. ഡീ ….!!”

മാറിയ കൊടകര ….!!
ഇത് നമ്മുടെ നാടിനെ സ്നേഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടിയുള്ള വരികള്‍ ….

ചാലക്കുടി ബസ്‌സ്റ്റാന്റ് ലെ ഒരു ഫ്ലാഷ് മോബ്…

അനൂപിന്ടെ സ്വപ്‌നങ്ങള്‍ ഇവിടെ പൂവണിയുന്നു…കഴിഞ്ഞ ജൂണ്‍ 9നു നമ്മെ വിട്ടു പിരിഞ്ഞ അനൂപിന്ടെ സ്വപ്‌നങ്ങള്‍ ഇവിടെ പൂവണിയുന്നു…

കൊടകരക്കാര്‍ക്ക് ഓര്‍മ്മയുണ്ടോ ഈ അനൂപിനെ ?? അവനില്‍ ഉറങ്ങികിടന്ന സംഗീതത്തിനെ ??
എന്‍റെ പ്രിയ കൂടുകാരന്‍ അനൂപ്‌,എപ്പോഴും ചിരിക്കാന്‍ ആഗ്രഹിക്കുന്ന എന്‍റെ കൂടുകാരന്‍. അത് മാത്രമായിരുന്നില്ല എനിക്കവന്‍ .ഒരു സുഹൃത്ബന്ധതിനും അപ്പുറം ഒരു അടുപ്പം ഞങള്‍ തമ്മില്‍ ഉണ്ടായിരുന്നു.സുഹൃത്തുക്കളെ അവനേറെ ഇഷ്ടമായിരുന്നു. ആ ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. മറ്റെതിനെക്കളും ഏറേ അവനെക്കാള്‍ ഉപരി അവന്‍ സംഗീതത്തെ സ്നേഹിച്ചിരുന്നു. ക്ലാസ്സ്‌ മുറികളില്‍ അവന്‍ ബെഞ്ചില്‍ താളം ഇടുമായിരുന്നു. ഇങ്ങനെയോക്കയോ വളര്‍ന്ന ഞങളുടെ കൂട്ടുകെട്ടില്‍ ആ സംഗീതത്തിന്റെ വിത്ത് അവന്‍ എനിക്കും നല്‍കി .ഒരികല്‍ എന്തോ കുത്തികുറിച്ച എന്‍റെ വാകുകള്‍ക്ക് അവന്‍ വരികളാക്കി തീര്‍ത്തു, ഈണം നല്‍കി . ഞങളുടെ ശനിയാഴ്ചകളും അവധി ദിവസങ്ങളും പല പല കവിതകള്‍ ആയി മാറി. അവന്റെ വലിയ ആഗ്രഹമെന്നു എനിക്ക് തോന്നിയിട്ടുള്ളത് ഈ പാടുകള്‍ ആണ്.പലവട്ടം ഞങള്‍ ശ്രെമിചേനിഗിലും പരാജയപെട്ടു. ഈ സ്വപ്നം ഒരിക്കലും സക്ഷത്കരിക്കപ്പെടില്ലേ എന്ന് ഞങള്‍ ഭയപെട്ടിരുന്നു. അവനു വേണ്ടി എന്നിക്ക് കൊടുക്കാന്‍ കഴിയുന്ന വലിയ സമ്മാനം ഇത് മാത്രമായിരിക്കും. ഇത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല. ആദ്യമായി ജോലിക്ക് കയറുന്ന ആള്‍ ആദ്യത്തെ ആല്‍ബം ഇറക്കുമെന്നയിരുന്നു ഞങളുടെ കരാര്‍. ഞങളുടെ ആദ്യത്തെ ആല്‍ബത്തിനായി അവന്‍ കണ്ടെത്തിയ പേരാണ് സ്വീറ്റ് മേമോറീസ്. ഞങള്‍ ചിലവഴിച്ച ആ നല്ല നിമിഷങ്ങളുടെ ഓര്‍മ്മകളുടെ മുന്നില്‍… ഇന്നും തോരാത്ത ആ ഉമ്മയുടെയും വാപയുടെയും കണീരിനെയും ഓര്‍ത്തുകൊണ്ട്‌ ഞാന്‍ സമര്‍പ്പിക്കുന്നു.. സ്വീറ്റ് മേമോറീസ്…

അക്കര ഇക്കരയല്ല കൊടകര എന്റെ കരളിലാണേ…

എന്റെ നെഞ്ഞിണ്ടേ ഉള്ളിലണേ…

കൊടകരീയം – നടുനര്‍ത്തല്‍

കൊടകരയില്‍ കേരളീയം മീഡിയ ക്ലുബിണ്ടേ നടുണനര്‍ത്തല്‍.. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ 2013 ജനുവരി 28 നു വൈകിട്ട് 4 നു ഗവ : എല്‍ പി സ്കൂള്‍ അങ്ങനത്തില്‍ നിര്‍വഹിചു..

കൊടകര ഷഷ്ടി.

ഇതു ഷഷ്ടി ആഘോഷിക്കാന്‍ പറ്റാത്ത പ്രവാസികള്‍ക്ക് സമര്‍പ്പിക്കുന്നു…
ഷഷ്ടി പറമ്പില്‍ ഒന്ന് ട്വിസ്റ്റ്‌ അടിക്കാന്‍ ആരാണ് ഒന്ന് ആഗ്രഹിക്കാത്തത് … ഓരോവര്‍ഷവും ഒരു പിടി ഓര്‍മ്മകള്‍ നല്‍കികൊണ്ടാണ് ഷഷ്ടി കടന്നുപോകുന്നത്..
ഇനി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പ്‌..

നമ്മുടെ കോടാലി എല്‍ പി സ്കൂള്‍ ഏഷ്യാനെറ്റ്‌ ന്യൂസില്‍,ഇതു നമ്മുടെ കോടാലി എല്‍ പി സ്ക്ഹൂളിനെ പറ്റി ഏഷ്യാനെറ്റ്‌ ന്യൂസില്‍ കണ്ടതും കേട്ടതും എന്ന പരിപാടിയില്‍ വന്ന റിപ്പോര്‍ട്ട്‌…!!

ചാലക്കുടിക്കാരുടെ ഇടിവെട്ട് വെടികെട്ട്…

കേരള പോലിസിന്ടെ സ്ത്രീ ശക്തികരനതിണ്ടേ സന്ദേശ യാത്രയില്‍ പങ്ങേടുത്തു നടന്‍ കലാഭവന്‍ മണി കൊടകരയിലൂടെ സൈക്കിള്‍ ചവിട്ടിയപ്പോള്‍..

കൊടകര കാരൂര്‍ ശിവക്ഷേത്രത്തില്‍ ഇന്നലെ നടന്ന ഉത്സവത്തില്‍ നിന്നും….29-01-2013

508 total views, 2 views today

5 comments

  1. Lonappan Kadambode

    നമ്മുടെ കൊടകര.കോം വളരെ നന്നാകുന്നുണ്ട്. ഭാവുകങ്ങള്‍

  2. sajeevan manakkathoden

    best wishes to kodakara.com

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

Copy Protected by Chetan's WP-Copyprotect.